ഹരിതകേരളം മിഷന്‍: ഇൗരാറ്റുപേട്ട ബ്ലോക്കുതല യോഗം ഈരാറ്റുപേട്ട: ഹരിതകേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ തീക്കോയി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വൃത്തി, വിളവ്, ജലസമൃദ്ധി എന്നിവ വീണ്ടെടുക്കുന്നതിന് കര്‍മപദ്ധതികള്‍ക്ക് രൂപംനൽകി. പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. പ്രേംജി ഉദ്ഘാടനം ചെയ്തു. ഡി.ഡി.പി ജോസ്‌നമോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ രമേഷ് ബി. വെട്ടിമറ്റം, മിനി സാവിയോ, ഇന്ദിര രാധാക്യഷ്ണന്‍, ഷീബമോള്‍ ജോസഫ്, ഷേര്‍ളി സെബാസറ്റ്യന്‍, ഡോ. എസ്. രാമചന്ദ്രന്‍, എം. സുശീല്‍, തീക്കോയി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജെ. ജോസ്‌കുഞ്ഞ് എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പണമനുവദിച്ചില്ല ഏറ്റുമാനൂരില്‍ 'പ്രസാദം' ആരോഗ്യപദ്ധതി അവതാളത്തില്‍ ഏറ്റുമാനൂർ: ജനങ്ങളുടെ ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി സൗജന്യചികിത്സ ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതി ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ അനന്തമായി നീളുന്നു. പകര്‍ച്ചേതര വ്യാധികള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ചുവടുപിടിച്ച് ഏറ്റുമാനൂര്‍ നഗരസഭ തുടക്കംകുറിച്ച പ്രസാദം പദ്ധതിയാണ് ഇഴയുന്നത്. പദ്ധതിയുടെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഗസ്റ്റിലാണ് ആരംഭിച്ചത്. ഏറ്റുമാനൂര്‍ കമ്യൂണിറ്റി ഹെൽത്ത് സെൻററില്‍നിന്ന് നാലുമാസം മുമ്പ് നല്‍കിയ ബില്ലുകള്‍ പാസാക്കുന്നതില്‍ നഗരസഭ ഉദ്യേഗസ്ഥര്‍ വരുത്തിയ വീഴ്ചയെത്തുടര്‍ന്നാണ് പദ്ധതി മുടങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജിെൻറ കീഴില്‍ ഏറ്റുമാനൂരിലുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെൻററില്‍ 40 ആശ വര്‍ക്കർന്മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയിരുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിനെൻറ ഭാഗമായി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശീലനത്തിനുതന്നെ 45,428 രൂപ ചെലവായി. പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് പുതിയ ഉപകരണങ്ങള്‍ ആവശ്യമാണ്. തുക മുന്‍കൂറായി അടച്ചാലേ ഉപകരണങ്ങള്‍ എത്തിക്കൂ. അഡ്വാന്‍സ് തുകയായ 5,83,200 രൂപയുടെയും പരിശീനത്തിന് ചെലവായ തുകയുടെയും ബില്ലുകള്‍ നഗരസഭക്ക് സമര്‍പ്പിച്ചെങ്കിലും ഇതുവരെ പാസാക്കിയിട്ടില്ല. കഴിഞ്ഞദിവസം നഗരസഭ കൗണ്‍സിലിലും വിഷയം ചർച്ചയായിരുന്നു. വികസന ഫണ്ടിലാണോ തനത് ഫണ്ടിലാണോ തുക വകയിരുത്തേണ്ടത് എന്നത് സംബന്ധിച്ച ആശയക്കുഴപ്പമാണ് ബില്‍ പാസാക്കാന്‍ താമസ്സമെടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ, നഗരസഭയില്‍ ഏറെ നാളായി സെക്രട്ടറി ഇല്ലാതിരുന്നതും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എന്നാല്‍, സെക്രട്ടറി ഇല്ലെങ്കിലും ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നതിനാൽ ബില്‍ പാസാക്കുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ് പറഞ്ഞു. തുക പാസാക്കിയാല്‍ മാര്‍ച്ച് 31ന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കണം. ആശ വര്‍ക്കര്‍മാര്‍ സർവേയിലൂടെ തെരഞ്ഞെടുക്കുന്ന രോഗികളെ നഗരസഭ പരിധിയിലെ എട്ട് ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ എത്തിച്ച് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. എല്ലാ മാസവും വീടുകളിലെത്തി തുടര്‍പരിശോധന നടത്തുകയെന്നതും രോഗികള്‍ക്ക് സൗജന്യമരുന്ന് വിതരണം ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണ്. ആകെ 37.5 ലക്ഷം രൂപയാണ് ഈ വര്‍ഷം പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പണമനുവദിക്കാന്‍ താമസിച്ചതിനാല്‍ മൂന്ന് മാസംകൊണ്ട് സര്‍വേപോലും പൂര്‍ത്തിയാക്കാനാവില്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. ഇതോടെയാണ് പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാവില്ലെന്നും വകയിരുത്തിയ തുക പാഴായിപ്പോകുമെന്നുമുള്ള അവസഥയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.