കോട്ടയം: കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിൽനിന്ന് പുതിയതായി ചെയിൻ സർവിസുകൾ ആരംഭിക്കുന്നു. കോട്ടയം-ചേർത്തല, കോട്ടയം-മണർകാട്-പാലാ-ഈരാറ്റുപേട്ട, കോട്ടയം-ചങ്ങനാശ്ശേരി-ഏറ്റുമാനൂർ, കോട്ടയം-റാന്നി എന്നിവയാണ് പുതിയ ചെയിൻ സർവിസുകൾ. ഇതിൽ കോട്ടയം-റാന്നി സർവിസുകൾ കഴിഞ്ഞ ആഴ്ച തുടക്കമായി. ബാക്കിയുള്ളവ കെ.എസ്.ആർ.ടി.സി എം.ഡിയുടെ അനുമതി ലഭിക്കുന്നതോടെ സർവിസ് തുടങ്ങുമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. നിലവിൽ കോട്ടയം-കുമളി, കോട്ടയം-എറണാകുളം ചെയിൻ സർവിസുകളാണ് ഡിപ്പോയിൽനിന്നുള്ളത്. കോട്ടയം-റാന്നികൂടി വന്നതോടെ മൂന്ന് ചെയിൻ സർവിസായി. 10 ബസാണ് ഇതിനായി ഉപയോഗിക്കുന്നത്. കോട്ടയം-ചേർത്തല ചെയിനിൽ ഇരു ഡിപ്പോയിൽനിന്ന് അഞ്ച് ബസ് വീതമാണ് സർവിസ് നടത്താൻ ഉദ്ദേശിക്കുന്നത്. 15 മിനിറ്റ് ഇടവേളകളിൽ ബസുകൾ ഒാടും. പുലർച്ച 5.30 മുതൽ രാത്രി 9.30വരെയാണ് സർവിസ്. കോട്ടയം-ഈരാറ്റുപേട്ട ചെയിനിൽ കോട്ടയത്തുനിന്ന് അഞ്ചും പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിൽനിന്ന് 20 മിനിറ്റ് ഇടവേളയിൽ നാലുവീതവും സർവിസ് നടത്തും. കോട്ടയം-ചങ്ങനാശ്ശേരി-ഏറ്റുമാനൂർ ചെയിൻ സർവിസ് ഓപറേറ്റ് ചെയ്യുന്നത് കോട്ടയം, ചങ്ങനാശ്ശേരി ഡിപ്പോകളിൽനിന്നാണ്. ബസുകൾ ഡിപ്പോയിൽ എത്തുന്ന മുറക്ക് സർവിസുകൾ ആരംഭിക്കും. സ്വകാര്യബസുകളുടെ കുത്തകയായി മാറിയ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഇടം പിടിക്കുന്നേതാടെ ദിവസവരുമാനത്തിൽ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.