അനധികൃത കശാപ്പ്​ തടയൽ: നടപടി അറിയിക്കണമെന്ന്​ ബോംബെ ഹൈകോടതി

മുംെബെ: നഗരത്തിലെ അനധികൃത കശാപ്പും കാലി കച്ചവടവും തടയുന്നതിന് സ്വീകരിച്ച നടപടി അറിയിക്കാൻ ബോംബെ ഹൈകോടതി മുംബൈ പൊലീസിനോട് ഉത്തരവിട്ടു. അനധികൃത അറവ് ശാലകളും ഇറച്ചി വിൽപന സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതിന് സ്വീകരിച്ച കർമപദ്ധതി സംബന്ധിച്ച് സത്യവാങ്മൂലം നൽകണമെന്ന് ജസ്റ്റിസുമാരായ ആർ.എം. സാവന്ത്, എസ്.എസ്. ഷിൻഡെ എന്നിവരുൾപ്പെട്ട ബെഞ്ച് കഴിഞ്ഞ ദിവസവും മുംബൈ ഒന്ന്, രണ്ട് സോണുകളിലെ ഡെപ്യൂട്ടി കമീഷണർമാരോട് നിർദേശിച്ചിരുന്നു. നാഗ്പാദ, അഗ്രിപാദ, ഡോംഗ്രി എന്നിവിടങ്ങളിൽ പരസ്യമായ അറവും ഇറച്ചി വിപണനവും നടക്കുന്നെന്ന് ആരോപിച്ച് അരുൺ കബാദി നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. നടപടികൾക്കായി മുംബൈ നഗരസഭയുടെ പിന്തുണ സ്വീകരിക്കണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് 53 ഇറച്ചിക്കടകൾക്ക് പിഴ ചുമത്തിയതായി പൊലീസ് ബോധിപ്പിച്ചു. എന്നാൽ, പൊലീസ് നടപടി ഫലപ്രദമല്ലെന്ന് പരാതിക്കാര​െൻറ അഭിഭാഷകൻ വാദിച്ചു. തുടർന്ന് നിയമവിരുദ്ധ കച്ചവടങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി പൊലീസിന് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.