തൊടുപുഴ: ജനമൈത്രി പൊലീസിെൻറ വിവരശേഖരണത്തിെൻറ ഭാഗമായ ഭവനസന്ദർശനത്തിനിടെ എ.എസ്.ഐക്ക് നായുടെ ആക്രമത്തിൽ പരിക്കേറ്റു. കാളിയാർ സ്റ്റേഷനിലെ എ.എസ്.ഐയായ സണ്ണിക്കാണ് നായുടെ കടിയേറ്റ് കാലിന് പരിക്കുപറ്റിയത്. ഇതേതുടർന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ചൊവ്വാഴ്ച രാവിലെ 11.30ന് പടി-കോടിക്കുളം പാറപ്പുഴക്ക് സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. വീടിനുമുന്നിൽ കിടക്കുകയായിരുന്ന രണ്ട് നായ്ക്കൾ പൊലീസ് ഉദ്യോഗസ്ഥനുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഒരു നായെ പ്രതിരോധിക്കുന്നതിനിടെ കൂടെയുണ്ടായിരുന്നവ കാലിൽ കടിച്ചു. ജനമൈത്രി പൊലീസിെൻറ സർവേയുടെ ഭാഗമായി വിവര ശേഖരണത്തിനായി വാർഡുകൾ കേന്ദ്രീകരിച്ച് പൊലീസ് ഉദ്യോഗസ്ഥർ കയറിയിറങ്ങുകയാണ്. 30നുമുമ്പ് സർവേ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.