കേരളത്തെ സമ്പൂർണ ജൈവകാർഷിക സംസ്ഥാനമാക്കും -മുഖ്യമന്ത്രി കോട്ടയം: കേരളത്തെ സമ്പൂർണ ജൈവകാർഷിക സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.ജി സർവകലാശാല കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന ജൈവ സാക്ഷരത യജ്ഞം 'ജൈവം-2017' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷമാെണന്നറിയാതെ വിഷം കഴിക്കുന്ന ഭക്ഷണരീതിയാണ് നിലവിലുള്ളത്. കാർഷിേകാൽപാദത്തിലൂടെ ലഭിക്കുന്ന ഉത്തമ ഭക്ഷ്യവസ്തുകൾ പോലും വിഷമയമായി മാറുന്ന സ്ഥിതിയാണ്. ഇതിനെതിരെ പുതിയ കാർഷികസംസ്കാരം രൂപപ്പെട്ടുവരുന്നുണ്ട്. നാം നല്ലതെന്ന് കരുതി കഴിക്കുന്ന പല ഭക്ഷ്യവസ്തുക്കളും വിഷമയമായി മാറുന്ന് ഗുരുതര പ്രശ്നമാണ്. അത്തരം അപകടകമായ അവസ്ഥ തിരിച്ചറിഞ്ഞും മണ്ണിെൻറ ഫലപുഷ്ടി വീണ്ടെടുക്കാനും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം സാധ്യമാക്കാനുമാണ് സർക്കാർ ജൈവ കാർഷികരീതി പ്രോത്സാഹിപ്പിക്കുന്നത്. സാക്ഷരതപോലുള്ള കാര്യങ്ങൾക്ക് തുടക്കം കുറിച്ച എം.ജി സർവകലാശാലയുടെ സമ്പൂർണ ജൈവസാക്ഷരത കൈവരിക്കാനുള്ള പ്രവർത്തനം എല്ലാവരും ഏറ്റെടുക്കും. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള സന്നദ്ധസേനയുടെ പ്രവർത്തനം കോട്ടയത്ത് മാത്രം ഒരുക്കരുത്. സർവകലാശാലയുടെ പ്രവർത്തനപരിധിയിലുള്ള മറ്റ് നാലു ജില്ലകളിലേക്കും വ്യാപിപ്പിക്കണം. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പച്ചക്കറികൾകൊണ്ട് തീർത്ത നിലവിളക്കിൽ ദീപം തെളിച്ചാണ് പ്രവർത്തേനാദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. വിദ്യാർഥികൾക്ക് ജൈവപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിൻഡിക്കേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ പദ്ധതി വിശദീകരിച്ചു. ജോസ് കെ. മാണി എം.പി, എം.എൽ.എമാരായ രാജു എബ്രഹാം , സുരേഷ് കുറുപ്പ്, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ.എ. ജോസ്, ഡോ. എം.എസ്. ലത, എൻ.എസ്.എസ് റീജനൽ ഡയറക്ടർ ജി.പി. സജിത് ബാബു എന്നിവർ സംസാരിച്ചു. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ സ്വാഗതവും രജിസ്ട്രാർ എം.ആർ. ഉണ്ണി നന്ദിയും പറഞ്ഞു. സർവകലാശാല പാഠ്യപദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത ഞവര അരിയുടെ കിഴിനൽകിയാണ് വിദ്യാർഥികൾ അതിഥികളെ സ്വീകരിച്ചത്. ജില്ലയിലെ 4,87,296 ഭവനങ്ങളില്‍ ജൈവകൃഷിരീതിയിൽ പരിശീലനം ലഭിച്ച 10,000 എൻ.എസ്.എസ് വളൻറിയർമാർ വീടുകളിലെത്തി ജൈവകൃഷിരീതി പരിചയപ്പെടുത്തുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.