യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്​റ്റിൽ

കട്ടപ്പന: യുവതിെയ പീഡിപ്പിച്ചെന്ന പരാതിയിൽ ദലിത് സംഘടന നേതാവ് അറസ്റ്റിൽ. സി.എസ്.ഡി.എസ് ഇടുക്കി താലൂക്ക് കമ്മിറ്റി പ്രസിഡൻറ് കട്ടപ്പന വള്ളക്കടവ് തെക്കുംകരയിൽ സാജുവിനെയാണ് (സാജു വള്ളക്കടവ്--28) പൊലീസ് അറസ്റ്റ് ചെയ്തത്. സാജുവി​െൻറ സുഹൃത്തി​െൻറ ഭാര്യയാണ് പരാതിക്കാരി. അടിക്കടി അവരുടെ വീട്ടിൽ സാജു സന്ദർശിച്ചിരുന്നു. സുഹൃത്ത് ഗൾഫിലാണ്. യുവതിയുടെ പക്കൽനിന്ന് പലപ്പോഴായി 15 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. അതിനിടെ, യുവതിയെ പീഡിപ്പിച്ച് ഇത് പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. യുവതി തയാറാകാതെവന്നതോടെ അശ്ലീല ദൃശ്യങ്ങൾ ഭർത്താവി​െൻറ ഫോണിലേക്ക് അയച്ചുകൊടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. കട്ടപ്പന സി.ഐ അനിൽ കുമാറി​െൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.