മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ ഇനി പൊതുജനങ്ങൾക്ക് നേരിട്ടറിയാൻ സംവിധാനമായി. കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി തീരുമാനങ്ങൾ മുതൽ ഇനി നടക്കുന്ന എല്ലാ യോഗതീരുമാനങ്ങളും വെബ്സൈറ്റിലൂടെ ലോകത്ത് എവിടെനിന്നുള്ളവർക്കും കാണാമെന്നതാണ് പ്രത്യേകത. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത സകർമ സോഫ്റ്റ്വെയറിലൂടെയാണ് ഇത് സാധ്യമാകുന്നത്. ജനപ്രതിനിധികൾ ഏറ്റെടുക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും കൂടുതൽ സുതാര്യമാക്കാൻ ഇതിലൂടെ കഴിയും. കൂടാതെ ഗ്രാമപഞ്ചായത്തിെൻറയും പഞ്ചായത്തിനു കൈമാറിക്കിട്ടിയ വിവിധ വകുപ്പുകളിലെ സ്ഥാപനങ്ങളെയും കൂടുതൽ ജനക്ഷേമകരമായി മാറ്റുന്നതിനും ഇതിലൂടെ കഴിയുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ പറഞ്ഞു. ഭരണഘടനാപരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിർവഹിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് സെക്രട്ടറി പി.കെ. ജയൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് സകർമ ലോഗിൻ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.