കോടതിയലക്ഷ്യം: എം.ജി വൈസ്​ ചാൻസലർ കുരുക്കിൽ

കോട്ടയം: അധ്യാപകർക്കുള്ള അനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന ഹൈേകാടതി ഉത്തരവ് പാലിക്കാത്ത എം.ജി സർവകലാശാല വൈസ് ചാൻസലർ കുരുക്കിലേക്ക്. കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, രജിസ്ട്രാർ എം.ആർ. ഉണ്ണി, ഫിനാൻസ് ഒാഫിസർ ജോസഫ് പുതുമന എന്നിവർ നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. നേരത്തേ ചൊവ്വാഴ്ച ഹാജരാകാൻ ഇവരോട് കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞദിവസം മറ്റൊരു അധ്യാപിക കൂടി കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോെടയാണ് കേസ് പരിഗണിക്കുന്ന മറ്റ് ദിവസങ്ങളിലും ഹൈകോടതി ചീഫ് ജസ്റ്റിസി​െൻറ െബഞ്ചിൽ ഹാജരാകണമെന്ന് ഉത്തരവായത്. എം.ജി സർവകലാശാലയുടെ കീഴിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ 54 അധ്യാപകർക്ക് യു.ജി.സി ശമ്പളവും മറ്റ് അനുകൂല്യങ്ങളും നൽകണമെന്ന ഹൈകോടതി വിധി നടപ്പാക്കാത്തിനെ തുടർന്നാണ് നടപടി. സ്വാശ്രയ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിലായിരുന്നു അധ്യാപക നിയമനം. എന്നാൽ, ഉന്നതതല സ്വാധീനത്താൽ ഡോക്ടറേറ്റ് നേടിയ മൂന്ന് അധ്യാപകർക്ക് നിയമന ഉത്തരവ് നൽകാതെ യു.ജി.സി ശമ്പള സ്കെയിൽ അനുവദിച്ചു. ഇതിനെ തുടർന്ന് സമാനയോഗ്യതയുള്ള അധ്യാപകരും പേ സ്കെയിൽ ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. കഴിഞ്ഞ ഡിസംബറിൽ ഇവർക്കും തുല്യശമ്പളം അനുവദിച്ച് ഹൈകോടതി സിംഗിൾ െബഞ്ച് ഉത്തരവിട്ടു. പിന്നീട് ഡിവിഷൻൈബഞ്ചും ഇതുശരിവെച്ചു. ഇതിനെതിരെ സർവകലാശാല സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അധ്യാപകർക്ക് അനുകൂലമായായിരുന്നു ഉത്തരവ്. വിധി നടപ്പാക്കാൻ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. എന്നാൽ, സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അനുകൂല്യങ്ങൾ നൽകാൻ സർവകലാശാല തയാറായില്ല. ഇതിനെതിരെ ഒരുവിഭാഗം അധ്യാപകർ കോടതിയലക്ഷ്യത്തിനു ഹരജി നൽകി. ഇതിൽ ചൊവ്വാഴ്ച ഹാജരാകാൻ കോടതി വൈസ ്ചാൻസലർ അടക്കമുള്ളവർക്ക് സമൻസ് നൽകി. ഇതിനു പിന്നാലെ ഒരു അധ്യാപിക കൂടി വീണ്ടും കോടതിയെ സമീപിച്ചു. ഇതോടെ കോടതി നിലപാട് കടുപ്പിച്ച കോടതി ചൊവ്വാഴ്ചക്ക് പുറമെ ഇൗ േകസ് പരിഗണനക്കെടുക്കുന്ന ദിവസങ്ങളിലും എത്താൻ നിർദേശിക്കുകയായിരുന്നു. അതിനിടെ, കരാർ അധ്യാപകർക്ക് കോടതി നിർദേശപ്രകാരം അനുകൂല്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ച സർവകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർക്കാറിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതോടെ തുക നൽകുമെന്നാണ് വ്യക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.