മൂന്നാര്‍: വൈദ്യുതി ബോർഡ് ഹൈഡല്‍ ടൂറിസത്തിന് കീഴിലെ മാട്ടുപ്പെട്ടി കൗബോയ് പാര്‍ക്കില്‍നിന്ന് വനിത ക്രിക്കറ്റ് സൂപ്പര്‍താരം ഹര്‍മന്‍പ്രീത് കൗര്‍ നീട്ടിയടിച്ച പന്ത് പാര്‍ക്കിെൻറ മതിലും കടന്ന് മാട്ടുപ്പെട്ടി തടാകത്തിലാണ് വീണത്. പിതാവ് ഹര്‍മീന്ദര്‍സിങ് എറിഞ്ഞ ഫുള്‍ടോസിനെയാണ് ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടം സാക്ഷിനിര്‍ത്തി ഹര്‍മന്‍പ്രീത് നിര്‍ദാക്ഷിണ്യം 'ശിക്ഷിച്ചത്'. പാര്‍ക്കിലെ ക്രിക്കറ്റ് സിമുലേറ്ററില്‍ തെൻറ സൂപ്പര്‍ പവര്‍ ബാറ്റിങ് പാടവം കാഴ്ചവെച്ചും ഇടവേളയില്‍ ദലേര്‍ മെഹന്തിയുടെ പാട്ടിനൊപ്പം ചുവടുവെച്ചുമാണ് തെൻറ ആദ്യ കേരള സന്ദര്‍ശനം ഹര്‍മന്‍പ്രീത് ആഘോഷമാക്കിയത്. ഇന്‍സൈഡ് ഔട്ട് ഷോട്ടാണ് തനിക്കേറെ പ്രിയങ്കരമെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു മന്പ്രീതിെൻറ ലൈവ് ബാറ്റിങ് വെടിക്കെട്ട്. കൗബോയ് പാര്‍ക്കിെൻറ രണ്ടാംഘട്ടവും പുതിയ റൈഡുകളും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു, ഇക്കഴിഞ്ഞ വനിത ലോകകപ്പിലെ അദ്ഭുതതാരവും ഇന്ത്യന്‍ ടീം അംഗവുമായ ഹര്‍മന്‍പ്രീത് കൗര്‍. ഒന്നാം വാര്‍ഷികമാഘോഷിക്കുന്ന വേളയിലാണ് മൂന്നാറിലെ ഏറ്റവും പ്രധാന വിനോദകേന്ദ്രമായി മാറുന്ന വിധം കൗബോയ് പാര്‍ക്കില്‍ പുതിയ വിസ്മയ റൈഡുകള്‍ സഞ്ചാരികള്‍ക്കായി തുറന്നത്. പ്രകൃതിയോട് ചേര്‍ന്ന് മാട്ടുപ്പെട്ടി ഡാമിെൻറ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാവുന്ന വിധം പൂക്കളാല്‍ നിറഞ്ഞ ഗാര്‍ഡന്‍ ഡിസൈനാണ് പാര്‍ക്കിെൻറ പ്രത്യേകത. മൂന്നാറിലെ കാലാവസ്ഥയില്‍ വിരിയുന്ന എല്ല സുന്ദരപുഷ്പങ്ങളും പാര്‍ക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.