കോട്ടയം: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾ ഉൾെപ്പടെ 13 പേർക്ക് പരിക്കേറ്റു. ഏഴുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സന്ദീപ് -(43), പരമേശ്വരൻ നായർ (68), മാത്യു (36), ത്രിവിക്രമൻ (50), അഫ്റഫ് (41), ഡെന്നീസ് ലൂക്കോസ് (28), അനിൽകുമാർ (47) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നത്. എം.സി റോഡിൽ പട്ടിത്താനം ജങ്ഷനിൽ ശനിയാഴ്ച പുലർച്ചെ 1.30നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ കടക്കുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിെൻറ മുൻവശവും കെട്ടിടത്തിെൻറ ഷട്ടറുകൾക്കും തകരാർ സംഭവിച്ചു. റോഡിന് കുറുകെ തിരിഞ്ഞ ബസ് പൂർണമായും റോഡിൽനിന്ന് മാറി കെട്ടിടത്തിെൻറ പാർക്കിങ് സ്ഥലവും കടന്ന് കടയുടെ ഷട്ടറിൽ ഇടിച്ചുനിൽക്കുകയായിരുന്നു. അപകടം റോഡിൽനിന്ന് മാറിയായതിനാൽ ഗാതാഗത തടസ്സമുണ്ടായില്ല. ബ്രേക്ക് ചെയ്തപ്പോൾ ബസിെൻറ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. മുൻവശത്തെ ടയറുകൾ തേഞ്ഞുതീർന്നവയാണെന്നും അമിതവേഗമാണ് അപകടകാരണമെന്നും യാത്രക്കാർ ആരോപിച്ചു. ഏറ്റുമാനൂർ പൊലീസും ഹൈവേ പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പട്ടിത്താനം റൗണ്ടാന സ്ഥിരം അപകടമേഖലയാവുകയാണ്. റൗണ്ടാന നിർമാണം അശാസ്ത്രീയമാണെന്ന് തുടക്കം മുതൽ ആക്ഷേപമുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല. നവീകരണത്തിെൻറ ഭാഗമായി പട്ടിത്താനത്ത് കൂടുതൽ സ്ഥലമായതോടെ ഭാരവണ്ടികൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. ഇതും അപകടങ്ങൾക്ക് കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.