ബസി​െൻറ വളയം പിടിച്ച്​ താരമായി പി.സി. ജോർജ്​

കോട്ടയം: എം.ൽ.എ. ത​െൻറ മണ്ഡലത്തിൽ പുതിയതായി നിർമിച്ച റോഡി​െൻറ ഉദ്ഘാടനം സ്വന്തമായി യാത്രാബസ് ഒാടിച്ചായിരുന്നു എം.എൽ.എയുടെ പ്രകടനം. പൂഞ്ഞാര്‍ മണ്ഡലത്തിലെ എരുമേലി എട്ടാം വാർഡിലായിരുന്നു വ്യത്യസ്ത പരിപാടി നടന്നത്. എങ്ങനെ വ്യത്യസ്തനായി വാര്‍ത്തകളിൽ ഇടംപിടിക്കാമെന്ന ചിന്ത അലട്ടുന്നതിനിടെയാണ് സ്വകാര്യ ബസി​െൻറ രൂപത്തിൽ അവസരം ജോർജി​െൻറ അടുത്തെത്തുന്നത്. വർഷങ്ങളായി അവഗണിച്ചുകിടന്ന എരുമേലി എട്ടാം വാർഡിൽ എം.എൽ.എയുടെ നിർദേശപ്രകാരമാണ് റോഡ് നിർമിച്ചത്. നിർമാണം പൂർത്തിയായതോടെ ബസിന് റൂട്ടും അനുവദിച്ചു. എം.എൽ.എ ഡ്രൈവിങ് സീറ്റിലിരുന്നതോടെ സംഘാടകരും യാത്രക്കാരും അൽപം ആശങ്കയിലായി. റോഡിൽ നിൽക്കുന്നവർക്ക് നിയമപ്രകാരമുള്ള മുന്നറിയിപ്പും സംഘാടകർ നൽകി. പിന്നെ ഒന്നും നോക്കിയില്ല. ഡ്രൈവിങ് പഠിപ്പിച്ച സകല ആശാന്മാരെയും മനസ്സിൽ ധ്യാനിച്ച് അറിയാവുന്ന രീതിയിൽ അതങ്ങ് സ്റ്റർട്ടാക്കി, ൈകയടിക്ക് നടുവിലൂടെ ബസ് ഉരുണ്ടു. ഉദ്ഘാടനം കഴിഞ്ഞതോടെ ബസിൽനിന്ന് ഇനി എങ്ങനെ ഇറങ്ങും എന്നതായി ചിന്ത. ക്ലൈമാക്സിൽ കസേരയെത്തിയതോടെ എല്ലാം ശുഭം. KTG53 എരുമേലി എട്ടാം വാർഡിൽ ബസ് ഒാടിക്കുന്ന പി.സി. ജോർജ് എം.എൽ.എ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.