കോട്ടയം: വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ് വിവിധ സന്ദർഭങ്ങളിലായി കേരളത്തിലെത്തിയത് പത്തുതവണ. ഇതിൽ പല സന്ദർശനങ്ങളും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗംപോലും അറിയാതെ. കോടതി വിധി അനുകൂലമായാൽ സെപ്റ്റംബർ 17ന് അദ്ദേഹം വീണ്ടും കേരളത്തിൽ വരാനിരിക്കുകയായിരുന്നുവെന്ന സൂചനകളും ഇപ്പോൾ പൊലീസ് നൽകുന്നു. ഗുർമീതിന് ഇസഡ് പ്ലസ് സുരക്ഷ നൽകാനാവില്ലെന്നും സാധാരണ സുരക്ഷ സംവിധാനങ്ങൾ നൽകാമെന്നും സംസ്ഥാന സർക്കാർ ഹരിയാന സർക്കാറിനെ അടുത്തിെട അറിയിച്ചിരുന്നു. ഇത്തവണയും ലക്ഷ്യം വാഗമണ്ണായിരുന്നു. വാഗമണ്ണിലും വയനാട്ടിലും ആശ്രമം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള തായറെടുപ്പുകൾ അദ്ദേഹത്തിെൻറ ചില അനുയായികൾ നടത്തിയിരുന്നുെവന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. രണ്ടുവർഷം മുമ്പ് ദേശീയ ഗെയിംസ് നടന്നപ്പോൾ പിരപ്പൻകോടിൽ ഗുർമീത് വന്നിരുന്നു. ഹരിയാനയിൽനിന്നുള്ള നീന്തൽതാരങ്ങളെ കാണാനായിരുന്നു ഇത്. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം വേദി പങ്കിടുകയും ചെയ്തു. കേരളത്തിൽ ഗുർമീതിന് ശക്തമായ വേരുകളുള്ളതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. എറണാകുളം-വയനാട്-ഇടുക്കി ജില്ലകളിലടക്കം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ അനുയായികളുണ്ടെന്നും എന്നാൽ, ഇവരുെട പ്രവർത്തനം ഇപ്പോൾ സജീവമല്ലെന്നും രഹസ്യാന്വേഷണ വിഭാഗം സർക്കാറിനെ അറിയിച്ചിട്ടുണ്ട്. മൂന്നുവർഷം മുമ്പ് 'ഇസഡ് പ്ലസ്' സുരക്ഷയിൽ കേരളത്തിൽ എത്തിയ ഗുർമീതിന് അന്നത്തെ സർക്കാർ വഴിവിട്ട സഹായങ്ങളും നൽകിയിരുന്നു. 2014 ജൂണിലും പിന്നീട് രണ്ടാഴ്ചക്ക് ശേഷവും ദിവസങ്ങളോളം ഗുർമീത് കേരളത്തിൽ താമസിച്ചിരുന്നു. ഇടുക്കി-കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന വാഗമണ്ണിൽ കോടികളുടെ ഭൂമി ഇടപാടിനുള്ള നീക്കങ്ങൾ ഗുർമീത് നടത്തിയിരുന്നു. ഇതിെൻറ അന്തിമ നടപടികൾക്കായാണ് സെപ്റ്റംബറിൽ വീണ്ടും കേരളത്തിൽ വരാനിരുന്നത്. കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഇടപാടുകാരുമായി നിരന്തരം ഗുർമീത് ബന്ധപ്പെട്ടിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇപ്പോൾ ശേഖരിക്കുകയാണ്. കേരളത്തിലെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവെച്ച് എൻഫോഴ്സ്മെൻറ് നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന് ലക്ഷങ്ങൾ പിടിച്ചെടുത്തിരുന്നുവെന്ന വിവരങ്ങളും അേന്വഷിക്കുന്നുണ്ട്. പിന്നീട് ഇൗ പണം വാഗമണ്ണിൽ എത്തി എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ മടക്കിനൽകിയതും അേന്വഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സി.എ.എം കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.