സൗദി ബാല​െൻറ മരണം: പൊലീസ്​ അന്വേഷണം തുടങ്ങി

കോട്ടയം: കുമരകത്ത് റിസോർട്ടിലെ നീന്തൽക്കുളത്തിൽ സൗദി ബാലൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോട്ടയം ഡിവൈ.എസ്.പി. സഖറിയ മാത്യൂസ് അവേറ റിസോർട്ടിലെത്തി പരിശോധിച്ചു. ദൃക്സാക്ഷികളുടെ മൊഴിയുമെടുത്തു. അസ്വാഭാവിക മരണത്തിന് േകസെടുത്ത പൊലീസ് അടുത്ത ദിവസങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്തും. ഷോക്കേറ്റാണ് മരണമെന്ന പരാതിയിലാണ് അന്വേഷണം. വെള്ളത്തിൽ മുങ്ങിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. വൈദ്യുതിയാഘാതമേറ്റതായി സംശയിക്കുന്നു. വിശദ റിപ്പോർട്ട് ശനിയാഴ്ച സമർപ്പിക്കും. ഇതിനുശേഷെമ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ജിദ്ദയിലെ ഫാർമസി കമ്പനിയിൽ ജോലിചെയ്യുന്ന ഇബ്രാഹിം ഹമീദാദി​െൻറ മകൻ അലാദീൻ ഇബ്രാഹിം (നാലു വയസ്സ്) വ്യാഴാഴ്ച രാത്രിയാണ് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചത്. സംഘത്തിലെ കുട്ടികൾ കുട്ടികളുടെ നീന്തൽക്കുളത്തിലും മുതിർന്നവർ സമീപത്തെ വലിയ നീന്തൽക്കുളത്തിലും കുളിക്കേവ അലാദീൻ മുങ്ങിത്താഴുകയായിരുന്നു. സംഭവത്തിൽ സൗദി എംബസി അധികൃതരും ഇടപെട്ടിട്ടുണ്ട്. നീന്തൽക്കുളത്തിന് സമീപം കളിച്ചിരുന്ന ആലാദിൻ കുളത്തിലേക്കിറങ്ങുമ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നെന്ന് പിതാവ് ഇബ്രാഹിം പറയുന്നു. മലയാളി വിനോദസഞ്ചാരി ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഷോക്കേറ്റു. സംഭവത്തിൽ റിസോർട്ടിന് വീഴ്ച സംഭവിച്ചതായും വിശദ അന്വേഷണം നടത്തണമെന്നും നീതിലഭിക്കാതെ രാജ്യം വിട്ടുപോകില്ലെന്നും ഇബ്രാഹിം പറഞ്ഞു. വിവരം ചോദിച്ചറിയാൻ ശ്രമിച്ച തങ്ങളോട് റിസോർട്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നും ഇബ്രാഹിം പറഞ്ഞു. നീന്തൽക്കുളത്തിനു സമീപത്തെ വഴിയിലൂടെ പി.വി.സി പൈപ്പ് വലിച്ച് വൈദ്യുതി കേബിൾ കടത്തിവിട്ടിരുെന്നന്നും ഇവിടെനിന്ന് ഷോക്കേറ്റതാണെന്നുമാണ് കുടുംബത്തി​െൻറ ആരോപണം. സ്വിമ്മിങ് പൂളിലെ ഫൗണ്ടനിലേക്കും വൈദ്യുതി ലൈറ്റുകളിലേക്കുമാണ് ഇതുവഴി വൈദ്യുതി കേബിൾ വലിച്ചിരിക്കുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന് പരിശോധനക്കെത്തിയ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ മുമ്പാകെ റിസോർട്ട് ജീവനക്കാർ നൽകിയ മൊഴിയിൽ, കുട്ടിയെ രക്ഷിക്കാൻ തുനിഞ്ഞ ഡോക്ടർ വൈദ്യുതാഘാതമേറ്റതിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചതായി മൊഴിനൽകിയിട്ടുണ്ട്. പൊലീസിനും ഇവർ സമാന മൊഴിനൽകി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ചയാണ് ഏഴംഗ സൗദി കുടുംബം കുമരകത്തെത്തിയത്. ഇബ്രാഹിമി​െൻറ നാലാമത്തെ മകനാണ് മരിച്ച അലാദീൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.