മന്ത്രി തോമസ്​ ചാണ്ടിയുടെ അഭിപ്രായപ്രകടനങ്ങൾ സംശയാസ്​പദമെന്ന്​ എൻ.സി.പി നേതാക്കൾ

കോട്ടയം: ഉഴവൂർ വിജയ​െൻറ മരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ, മന്ത്രി തോമസ് ചാണ്ടി നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ സംശയാസ്പദമാണെന്ന് എൻ.സി.പി കോട്ടയം ജില്ല കമ്മിറ്റി അംഗം റാണി സാംജി. മന്ത്രിയുടെ അഭിപ്രായങ്ങൾ ആരോപണവിധേയനായ വ്യക്തിയെ സംരക്ഷിക്കുന്ന രീതിയിലാണ്. ഇത് അന്വേഷത്തെ അട്ടിമറിക്കാനാണെന്ന് സംശയിക്കണമെന്നും ഇവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആരോപണവിധേയനായ വ്യക്തിയുടേതായി പുറത്തുവന്ന ഓഡിയോ സംഭാഷണത്തിൽ മന്ത്രിയെ കാണാൻ പോകുന്ന വിവരവും കണ്ട വിവരങ്ങളും പറയുന്നത് കൂട്ടിവായിച്ചാൽ സംശയം ഉയരുക സ്വാഭാവികമാണ്. വിജയ​െൻറ കരൾ മാറ്റിവെക്കണമെന്ന് ആശുപത്രിയിൽനിന്ന് പറഞ്ഞതായ മന്ത്രിയുടെ വാദത്തെക്കുറിച്ച് വീട്ടുകാർക്ക് പോലും അറിവില്ല. മരിക്കുന്നതി​െൻറ തലേന്നാൾ മന്ത്രി വിജയ​െൻറ കൈയിൽ 50,000 രൂപ നൽകിയത് അദ്ദേഹത്തെ മാനസികമായി തളർത്താനായിരുന്നു. ഈ പണം പിന്നീട് ഡിമാൻഡ് ഡ്രാഫ്റ്റായി മന്ത്രിക്ക് തിരികെ നൽകി. വിജയ​െൻറ ഭാര്യയെയും പെൺമക്കളെയും അപകീർത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും വനിത കമീഷ​െൻറ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും റാണി പറഞ്ഞു. പാര്‍ട്ടി പ്രസിഡൻറായിരുന്ന വ്യക്തിയുടെ മരണത്തിന് ഉത്തരവാദികളായവരെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ മന്ത്രിക്ക് ധാര്‍മികബാധ്യതയുണ്ട്. ഇതു മറന്ന് മന്ത്രി നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ വേദനയുണ്ട്. അതെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഇവർ പറഞ്ഞു. നേരേത്ത റാണിയാണ് ഉഴവൂർ വിജയ​െൻറ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പിണറായി വിജയന് പരാതി നൽകിയത്. എൻ.സി.പി മുൻ സംസ്ഥാനസമിതി അംഗം സതീഷ് കല്ലക്കുളം, യുവജനവിഭാഗം മുന്‍ സംസ്ഥാന സെക്രട്ടറി സാംജി പഴേപ്പറമ്പില്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.