വൈക്കം: നഴ്സിങ് സ്കൂൾ അസി. പ്രഫസറെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ചതായി പരാതി. ഓട്ടോയിൽ കുഴഞ്ഞുവീണ പ്രഫസറെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലെ കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ് അസി. പ്രഫ. അലക്സ് സ്കറിയ (32) ഇതു സംബന്ധിച്ച് വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അകാരണമായി പിരിച്ചുവിട്ട വിവരം അന്വേഷിക്കുന്നതിനായി വ്യാഴാഴ്ച ആശുപത്രിയിൽ എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ കോളറിൽ പിടിച്ചുതള്ളുകയും കോളജ്ഗേറ്റിനു പുറത്താക്കുകയും ചെയ്തു. സഹപ്രവർത്തകരുടെയും നഴ്സിങ് വിദ്യാർഥികളുടെയും ഇടയിൽെവച്ച് അപമാനിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വരുന്നതിനിടയാണ് ഓട്ടോയിൽ കുഴഞ്ഞുവീണത്. യുനൈറ്റഡ് നഴ്സിങ് അസോസിയേഷൻ ഫാക്കൽറ്റി ടീച്ചർ കൂടിയാണ് അലക്സ് സ്കറിയ. കല്യാണം, സദ്യ, അടി, ഇടി, ബഹളം ചെറിയ തർക്കം കൂട്ടയടിയായി സൽക്കാരത്തിനിെട ബന്ധുക്കൾ ഏറ്റുമുട്ടി എട്ട് ബന്ധുക്കളുടെ പേരിൽ കേസെടുത്തു പാലാ: വിവാഹത്തിൽ പെങ്കടുക്കാനെത്തിയവർ ഹാളിൽ എത്തിയപ്പോൾ കൺഫ്യൂഷനായി. സദ്യ നടക്കേണ്ട ഹാളിൽ നല്ല തകർപ്പൻ അടി, ഇടി, ബഹളമയം. വിവാഹത്തിനുശേഷം സൽക്കാരം നടക്കുമ്പോൾ വരെൻറയും വധുവിെൻറയും ബന്ധുക്കൾ ഏറ്റുമുട്ടിയത് പാലായിലാണ്. ഭക്ഷണസാധനങ്ങൾ പരസ്പരം വലിച്ചെറിഞ്ഞു. സ്ത്രീകളടക്കമുള്ളവർ ഏറ്റുമുട്ടിയപ്പോൾ രംഗം ശാന്തമാക്കാൻ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. വ്യാഴാഴ്ച ഉച്ചയോടെ പാലായിലെ ഒരു പള്ളിയുടെ പാരിഷ്ഹാളിലാണ് സംഭവം. മുണ്ടുപാലം സ്വദേശികളുടെ വിവാഹമായിരുന്നു നടന്നത്. പള്ളിയിൽ നടന്ന കല്യാണചടങ്ങുകൾക്ക് ശേഷം പാരിഷ്ഹാളിൽ സദ്യ നടക്കുമ്പോഴായിരുന്നു സംഘർഷം. വരെൻറയും വധുവിെൻറയും അടുത്ത ബന്ധുക്കൾ തമ്മിലുണ്ടായ ചെറിയ തർക്കം മറ്റുള്ളവരും ഏറ്റെടുത്തതോടെ കൂട്ടയടിയായി മാറുകയായിരുന്നു. അരമണിക്കൂറോളം പാരിഷ്ഹാളിൽ ഇരുകൂട്ടരും ഏറ്റുമുട്ടി. സംഭവമറിഞ്ഞ് അഞ്ചുപേരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയങ്കിലും സംഘർഷം നിയന്ത്രിക്കാനായില്ല. തുടർന്ന് എസ്.ഐ അഭിലാഷ് കുമാറിെൻറ നേതൃത്വത്തിൽ വനിത പൊലീസുകാരടങ്ങുന്ന വൻ സംഘം സ്ഥലത്തെത്തിയതോടെയാണ് സംഘർഷം നിയന്ത്രിച്ചത്. സംഘർഷമുണ്ടാക്കിയവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വരനെയും വധുവിനെയും പൊലീസ് സുരക്ഷിതമായി സംഘർഷത്തിനിടയിൽനിന്ന് മാറ്റി. സംഭവത്തിൽ എട്ടു ബന്ധുക്കളുടെ പേരിൽ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.