മരം വീണത് കേരള എക്സ്പ്രസിെൻറ എൻജിനുമുകളിലേക്ക് അപകടം േകാട്ടയം പൂവൻതുരുത്തിൽ കോട്ടയം: ഒാട്ടത്തിനിടെ ട്രെയിനിനുമുകളിലേക്ക് മരം വീണ് കോട്ടയം വഴി ഗതാഗതം താറുമാറായി. കോട്ടയം-ചങ്ങനാശ്ശേരി പാതയിൽ ന്യൂ ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിെൻറ എൻജിനുമുകളിലേക്കാണ് മരം വീണത്. രണ്ടരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 11.30ന് കോട്ടയം പൂവൻതുരുത്തിലാണ് സംഭവം. പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി മണ്ണെടുക്കുന്നതിനിടെ തിട്ടക്ക് അരികിൽ നിന്ന പുളിമരം റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. മരത്തിെൻറ ശിഖരം ഒടിഞ്ഞ് പ്രധാന വൈദ്യുതി ലൈനിൽനിന്ന് ട്രെയിനിലെ വൈദ്യുതിയുമായി ബന്ധപ്പിക്കുന്ന പെേൻറാഗ്രാഫിന് കേടുപറ്റി. തുടർന്ന് ചിങ്ങവനം സ്റ്റേഷനിൽ ട്രെയിൻ ഒന്നരമണിക്കൂറോളം പിടിച്ചിട്ടു. വിദഗ്ധരെത്തി തകരാർ പരിഹരിച്ചാണ് ഗതാഗം പുനഃസ്ഥാപിച്ചത്. കോട്ടയം ആർ.പി.എഫ് എസ്.െഎ ജെ. വർഗീസിെൻറ നേതൃത്വത്തിൽ പരിശോധന നടത്തി. ലൈനിൽ തൂങ്ങിനിന്ന മരം മുറിച്ചുമാറ്റിയാണ് പാതയിലെ തടസ്സം നീക്കിയത്. ഇതേതുടർന്ന് കോട്ടയം വഴി പോകേണ്ട മറ്റ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. കുറുപ്പന്തറ, പിറവം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിലാണ് പിടിച്ചിട്ടത്. എറണാകുളം-കായംകുളം പാസഞ്ചർ, ശബരി എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ജയന്തി ജനത, തിരുവനന്തപുരം-ന്യൂ ഡൽഹി കേരള എക്സ്പ്രസ് തുടങ്ങിയ 16 ട്രെയിനുകൾ രണ്ടരമണിക്കൂർ വൈകിയാണ് ഒാടിയത്. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് കോട്ടയം-ചിങ്ങവനം റെയിൽപാതയിൽ മരം വീണ് തടസ്സമുണ്ടാകുന്നത്. ആഗസ്റ്റ് 11ന് കോട്ടയം നാഗമ്പടം പാലത്തിനു സമീപം മരത്തിെൻറ ശിഖരം വീണ് ഒന്നരമണിക്കൂർ ഗതാഗതം മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.