മണർകാട്​ പള്ളിയിൽ എട്ടുനോമ്പ്​ ആചരണം

േകാട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സ​െൻറ് മേരീസ് സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് ആചരണത്തിന് സെപ്റ്റംബർ ഒന്നിന് തുടക്കമാകും. ഒന്നിന് ഉച്ചക്ക് രണ്ടിന് കൊടിമരഘോഷയാത്ര നടക്കും. അഞ്ചിന് ഉച്ചക്കു രണ്ടിന് പൊതുസമ്മേളനം നടക്കും. പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സേവകസംഘം നിർമിച്ചുനൽകുന്ന 13 ഭവനങ്ങളുടെ ശില വിതരണം സമ്മേളനത്തിൽ നടക്കും. പെരുന്നാളിനോടനുബന്ധിച്ച് ജാതിമത ഭേദമന്യേ എട്ട് നിർധന യുവതീയുവാക്കളുടെ സമൂഹവിവാഹം നടത്തും. ആറിന് ഉച്ചക്ക് 12ന് കുരിശുപള്ളികളിലേക്കുള്ള റാസയും ഏഴിന് രാവിലെ നടതുറക്കലും നടക്കും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു ഭക്തരാണ് നടതുറക്കൽ ദർശിക്കാൻ എത്തുക. എട്ടിന് വൈകീട്ട് മൂന്നിന് നേർച്ചവിളേമ്പാടെ പെരുന്നാളിന് സമാപനമാകും. പെരുന്നാൾ ദിവസങ്ങളിൽ രാവിലെ 6.45നും ഒമ്പതിനും കുർബാന നടക്കും. പെരുന്നാളിനു ഒരുക്കം പൂർത്തിയായതായി വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്േകാപ്പ ഇട്യാടത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.