കോട്ടയം: വിവിധ സർക്കാർ വകുപ്പുകളിലെ ഡിജിറ്റൽ സിഗ്നേച്ചർ അടക്കമുള്ള ഉദ്യോസ്ഥരുടെ വിവരങ്ങൾ കൈമാറാൻ ജില്ല ട്രഷറിയിൽ തിരക്കേറി. ഇതിനായി ട്രഷറിയിൽ എത്തുന്ന ഉദ്യോഗസ്ഥർ മണിക്കൂർ കാത്തുനിന്നശേഷം മടങ്ങേണ്ട സ്ഥിതിയാണ്. സർക്കാർ ഒാഫിസുകളിലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള പണം മാറുന്ന ഉദ്യോഗസ്ഥർക്കുവേണ്ടിയാണ് ഡിജിറ്റൽ സിഗ്നേച്ചർ സംവിധാനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ ഒന്ന് മുതൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സിജിറ്റൽ സിഗ്നേച്ചർ ഉള്ള ബില്ലുകൾ ട്രഷറികളിൽ സ്വീകരിക്കാവൂവെന്ന് സർക്കാർ നിർദേശമുണ്ട്. 31നകം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങൾ കൈമാറണമെന്നും പറയുന്നുണ്ട്. ബിൽ മാറുന്നടക്കമുള്ള വിവരങ്ങൾ ചേർക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് തിരക്കേറിയത്. ട്രഷറിയിലെ കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനു കൂടുതൽ സമയമാണ് വേണ്ടിവരുന്നത്. കോട്ടയം ജില്ല ട്രഷറി ഒാഫിസിലും പാലായിൽ സബ്ട്രഷറി ഒാഫിസിലും ഇതിനുള്ള സൗകര്യമുണ്ട്. രണ്ടിടത്തും കെൽട്രോണിെൻറ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ആവശ്യമായ മുഴുവൻ വിവരങ്ങളും ഒപ്പും ഉൾപ്പെടെ ഒരുദിവസം 60 പേർക്ക് അവസരം ലഭിക്കുമെന്ന് ഇവർ പറയുന്നു. മണിക്കൂറുകൾ കാത്തുനിന്നശേഷമാണ് പലർക്കും അവസരം ലഭിക്കുന്നത്. ചിലർ ദിവസങ്ങളോളം കയറിയിറങ്ങേണ്ട സ്ഥിതിയാണ്. പണ ഇടപാടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ട്രഷറിയിലേക്ക് എത്തുന്നതിനാൽ അവർ പ്രതിനിധാനം ചെയ്യുന്ന ഒാഫിസ് പ്രവർത്തനവും മുടങ്ങുന്ന സ്ഥിതിയാണ്. ഇത് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിനു ഇടയാക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അടക്കമുളള സംവിധാനമൊരുക്കി വരുദിവസത്തെ തിരക്ക് ഒഴിവാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. അല്ലാത്തപക്ഷം ഒാണത്തിനു ശമ്പളം മുടങ്ങുമെന്ന ആശങ്കയുണ്ട്. താഴത്തങ്ങാടി വള്ളംകളി സെപ്റ്റംബർ 10ന്; ഒരുക്കമായി കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10ന് നടക്കുന്ന താഴത്തങ്ങാടി വള്ളംകളിയുടെ ഒരുക്കം ആരംഭിച്ചു. മുൻ എം.എൽ.എ വി.എൻ. വാസവൻ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. പ്രഫ. കെ.സി. ജോർജ് അധ്യക്ഷതവഹിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന ജയ്ഷോട്ട് വള്ളത്തിെൻറ ക്യാപ്റ്റൻ ജോബി ആറ്റുചിറയിൽ ആദ്യ രജിസ്േട്രഷൻ നടത്തി. ചുണ്ടൻ, വെപ്പ് എ േഗ്രഡ്, ബി േഗ്രഡ്, ഇരുട്ടുകുത്തി എ േഗ്രഡ്, ബി േഗ്രഡ്, ചുരുളൻ തുടങ്ങിയ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ രജിസ്േട്രഷൻ സെപ്റ്റംബർ മൂന്നിന് അവസാനിക്കും. അഡ്വ. വി.ബി. ബിനു, മുനിസിപ്പൽ കൗൺസിലർമാരായ സി.എൻ. സത്യനേശൻ, എം.പി. സന്തോഷ്കുമാർ, കെ.ജെ. ജേക്കബ്, തൽഹത്ത്, സുരേഷ്, സച്ചിദാനന്ദ നായിക്, വർഗീസ് ചെമ്പോല, കെ.എം.എ. സലിം, സുനിൽ എബ്രഹാം, ഡോ. ജാനി വിജോ എന്നിവർ സംസാരിച്ചു. വള്ളംകളി കുറ്റമറ്റതാക്കാൻ വിപുലമായ സജീകരണം നടത്തുമെന്നും കാണികൾക്കായുള്ള ഗാലറി നഗരസഭയുടെയും തിരുവാർപ്പ് പഞ്ചായത്തിെൻറയും സഹകരണത്തിൽ സംവിധാനം ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.