കോട്ടയം: ക്നാനായ സമുദായത്തിെൻറ ചരിത്രപശ്ചാത്തലം പുതുതലമുറക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ക്നാനായ ചരിത്രപഠന പുസ്തകത്തിെൻറ പ്രകാശനം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കടുത്തുരുത്തി ഫൊറോന വികാരി ഡോ. മാത്യു മണക്കാടിന് കോപ്പി നൽകി നിർവഹിച്ചു. കോതനല്ലൂർ തൂവാനിസയിൽ അതിരൂപത വിശ്വാസപരിശീലകരുടെ സംഗമത്തോടനുബന്ധിച്ചായിരുന്നു പ്രകാശനം. വിശ്വാസപരിശീലന പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ലഭ്യമാക്കാനായാണ് പുസ്തകം തയാറാക്കിയത്. സെമിനാറിന് ഫാ. ജോസഫ് പുത്തൻപുര നേതൃത്വം നൽകി. അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നായി 800 അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു. അതിരൂപത വിശ്വാസപരിശീലന കമീഷൻ ചെയർമാൻ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിൽ, സി. ഇസബെല്ല എസ്.ജെ.സി, കമീഷൻ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. KTG52 KNANAYA AUDIENCE ക്നാനായ ചരിത്രപഠന പുസ്തകത്തിെൻറ പ്രകാശനം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കടുത്തുരുത്തി ഫൊറോന വികാരി ഡോ. മാത്യു മണക്കാടിന് കോപ്പി നൽകി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.