കോവിൽമല: രാത്രിയിൽ കോവിൽമല പള്ളി മേഖലയിൽ വീടുകൾക്ക് നേരെ സാമൂഹിക വിരുദ്ധ ശല്യം ഉണ്ടാകുന്നതായി പരാതി. പള്ളിസിറ്റി മേഖലയിലെ താമസക്കാരായ സോണി നെല്ലിപ്പള്ളിയുടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിെൻറ കാറ്റഴിച്ചുവിട്ടു. സമീപവാസികളായ തൊടുവാനയിൽ ജോസഫ്, മുല്ലശേരിയിൽ അമ്മിണി എന്നിവരുടെ വീടുകളിലെ ഫ്യൂസ് ഊരിയെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മറ്റ് ചില വീടുകൾക്ക് നേരെയും ശല്യമുണ്ടാതായി പരാതിയുണ്ട്. ഈ മേഖലയിൽ വ്യാജമദ്യവിൽപനയും കഞ്ചാവ് വിൽപനയും നടക്കുന്നുണ്ട്. പൊലീസ്, എക്സൈസ് അധികൃതരുടെ ശക്തമായ ഇടപെടൽ അടിയന്തരമായി മേഖലയിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രകടനം നടത്തും തൊടുപുഴ: ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ നിയോജക മണ്ഡലം ആസ്ഥാനങ്ങളിൽ ചൊവ്വാഴ്ച പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് യു.ഡി.എഫ് ജില്ല ഏകോപന സമിതി കൺവീനർ ടി.എം. സലീം അറിയിച്ചു. വസ്ത്ര നിർമാണ പരിശീലന പരിപാടി കുടയത്തൂർ: അഭ്യസ്തവിദ്യരായ പട്ടിക ജാതിയിൽപെട്ട യുവതീയുവാക്കൾക്കായി വസ്ത്ര നിർമാണ പരിശീലന പരിപാടി നടത്തുന്നു. ഭാരത സർക്കാറിെൻറ എം.എസ്.എം.ഇ മന്ത്രാലയത്തിനു കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും കുടയത്തൂർ െഡവലപ്മെൻറ് സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. െതരഞ്ഞെടുക്കപ്പെടുന്നവർക്ക് പാലപ്പള്ളി കമ്യൂണിറ്റി ഹാളിൽ ആഗസ്റ്റ് 25 മുതൽ ആറാഴ്ച നീളുന്ന പരിശീലനം നൽകും. താൽപര്യമുള്ളവർ 23ന് രാവിലെ 10ന് പാലപ്പള്ളി കമ്യൂണിറ്റി ഹാളിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0481-2535563, 9645623491.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.