ഹഷീഷ്: ബംഗളൂരു ബന്ധം അന്വേഷിക്കുന്നു

കട്ടപ്പന: കട്ടപ്പനയിൽ 20 കോടിയുടെ ഹഷീഷ് പിടികൂടിയ സംഭവത്തിലെ ബംഗളൂരു ബന്ധം പൊലീസ് അന്വേഷിക്കുന്നു. നെടുങ്കണ്ടം സ്വദേശി ബിജുവാണ് ഒരു മാസം മുമ്പ് ആറു കിലോ ഹഷീഷുമായി ബംഗളൂരു പൊലീസി​െൻറ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് ഒരു മാസമായി ഇയാൾ ജയിലിലാണ്. ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന ഹഷീഷ് ബംഗളൂരുവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിെടയാണ് ബിജു പിടിയിലായത്. പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കൂടെയുണ്ടായിരുന്നവരെക്കുറിച്ച് വെളിപ്പെടുത്തിയത്. അന്ന് ബിജുവി​െൻറ സംഘത്തിൽ ഉണ്ടായിരുന്നവരാണ് ഞായറാഴ്ച കട്ടപ്പനയിൽ പിടിയിലായവരെന്നാണ് ലഭിക്കുന്ന സൂചന. അന്ന് ബംഗളൂരുവിൽ വിൽക്കാൻ കൊണ്ടുവന്ന ഹഷീഷ് പല വാഹനങ്ങളിലായാണ് സൂക്ഷിച്ചിരുന്നത്. ബിജു പിടിയിലായതോടെ ഒപ്പമുണ്ടായിരുന്നവർ ബംഗളൂരു പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. രക്ഷപ്പെട്ട ഒന്നാം പ്രതി എബിൻ ദിവാകര​െൻറ പക്കൽ കൂടുതൽ ഹഷീഷ് ഓയിൽ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.