ചങ്ങനാശ്ശേരി: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിക്കുനേരെ തെരുവുനായ്ക്കൂട്ടത്തിെൻറ ആക്രമണം. ചങ്ങനാശ്ശേരി പച്ചക്കറിച്ചന്തക്കു സമീപം ഐക്കര വീട്ടില്‍ ബൈജുവിെൻറ മകന്‍ ഷോണിനുനേരെയാണ്(എട്ട്) തിങ്കളാഴ്ച രാവിലെ എേട്ടാടെ ആക്രമണം നടന്നത്. ഭയന്ന് ഓടി നിലത്തുവീണ ഷോണിെൻറ കവിള്‍ നായ് കടിച്ചുപറിച്ചു. തെരുവുനായുടെ പല്ല് കവിളില്‍ ആഴ്ന്നിറങ്ങി മുറിവേറ്റിട്ടുണ്ട്. നായ്ക്കള്‍ കൂട്ടമായി ഷോണിനു നേരെ പാഞ്ഞടുക്കുമ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി ഇവറ്റയെ ഓടിക്കുകയായിരുന്നു. ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സതേടി. മെഡിക്കല്‍ കോളജില്‍ തെരുവുനായ് കടിച്ചതിനുള്ള ഇന്‍ജക്ഷന്‍ ഇല്ലാഞ്ഞതിനെതുടര്‍ന്ന് പുറത്തുനിന്നാണ് മരുന്നുവാങ്ങിയത്. മരുന്നിന് െചലവായ തുകയുടെ ബിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാക്ഷ്യപ്പെടുത്തലോടെ വില്ലേജ് ഓഫിസില്‍ നല്‍കിയാല്‍ മതിയെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ബൈജു ചങ്ങനാശ്ശേരി നഗരസഭയിൽ എത്തിയെങ്കിലും ഇങ്ങനെ ഒരു വിവരം ഇവര്‍ക്ക് അറിയില്ലെന്നായിരുന്നു പറഞ്ഞതെന്നും തുടര്‍ന്ന് വില്ലേജ് ഓഫിസിലെത്തിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് പറയുന്നത്. 10,000ഒാളം രൂപയാണ് ഇന്‍ജക്ഷനും മരുന്നിനുമായി മുടക്കിയത്. ചങ്ങനാശ്ശേരി സെൻറ് ജോസഫ്‌സ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഷോണ്‍. KTL59 shon - streed dog bite ഷോണ്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.