കക്കാടംപൊയിൽ വാട്ടർ തീം പാർക്കിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

തിരുവമ്പാടി: കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയായ കക്കാടംപൊയിലിലെ പി.വി. അൻവർ എം.എൽ.എ യുടെ വിവാദ വാട്ടർ തീം പാർക്കിലേക്ക് യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം കമ്മിറ്റി പ്രതിഷേധമാർച്ച് നടത്തി. പാർക്കിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മാർച്ച് െപാലീസ് തടഞ്ഞതോടെയാണ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത്. അനധികൃതമായ പാർക്ക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത് മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് മടങ്ങിയശേഷവും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാർക്കിലേക്ക് ഇരച്ചുകയറാൻ ശ്രമം നടത്തി. ഇവരെ െപാലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. താമരശ്ശേരി ഡിവൈ.എസ്.പി. കെ. അഷറഫി​െൻറ നേതൃത്വത്തിൽ വൻ െപാലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ടിയർഗ്യാസ് ഉൾപ്പെടെയുള്ള സന്നാഹങ്ങളോടെ തിങ്കളാഴ്ച രാവിലെതന്നെ െപാലീസ് പാർക്കിന് സുരക്ഷയൊരുക്കിയിരുന്നു. വയനാട് പാർലമ​െൻറ് യൂത്ത് കോൺഗ്രസ് സെക്രട്ടറി ജിതേഷ് അധ്യക്ഷത വഹിച്ചു.കെ.ടി. അജ്മൽ, ഹാരിസ് ചാലിയാർ, എം.ടി.അഷ്റഫ്, സജീഷ് മുത്തേരി, നിഷാബ് മുല്ലോളി, ജുനൈദ് പാണ്ടികശാല എന്നിവർ സംസാരിച്ചു. കോൺഗ്രസ് ഭരണസമിതിക്കെതിരെയും യൂത്ത് കോൺഗ്രസ് പ്രതിഷേധം തിരുവമ്പാടി: കോൺഗ്രസ് നേതൃത്വത്തിലുള്ള കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രതിഷേധമുയർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് പഞ്ചായത്തംഗങ്ങൾക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. കോൺഗ്രസിനെ താറടിക്കാൻ കൂടരഞ്ഞി പഞ്ചായത്തിലെ കോൺഗ്രസി​െൻറ മെംബർമാരും പഞ്ചായത്ത് പ്രസിഡൻറും എം.എൽ.എയിൽ നിന്ന് പണംവാങ്ങി ഒത്തുകളിച്ചെന്നായിരുന്നു പ്രവർത്തകരുടെ ആക്രോശം. കോൺഗ്രസ് മണ്ഡലം പ്രസിഡൻറായ വാർഡ് മെംബർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കൂടരഞ്ഞിയിലെ കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കും -ഡി.സി.സി പ്രസിഡൻറ് തിരുവമ്പാടി: പി.വി. അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്കിന് അനുകൂലമായി തീരുമാനമെടുത്ത കൂടരഞ്ഞി പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് പറഞ്ഞു. കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്ടർ തീം പാർക്ക് പ്രശ്നത്തിൽ കോൺഗ്രസിന് ഒരു നിലപാടുണ്ട്. കൂടരഞ്ഞിയിലെ കോൺഗ്രസ് ജനപ്രതിനിധികൾ പാർക്കിന് അനുകൂലമാണന്ന വാർത്തകളാണ് വരുന്നത്. പ്രാദേശികമായ കാര്യങ്ങളുടെ പേരിൽ ആെരങ്കിലും പ്രവർത്തിച്ചാൽ തെറ്റുതിരുത്താൻ അവസരം നൽകുമെന്നും അതിന് തയാറായിെല്ലങ്കിൽ അവരുടെ സ്ഥാനം പാർട്ടിക്ക് പുറത്തായിരിക്കുമെന്നും വി.വി. പ്രകാശ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.