കോഴിക്കോട്: പറവൂരിൽ ഇസ്ലാമിക പ്രബോധകർക്കുനേരെ നടന്ന ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.എസ്.എം പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹിയും ജനറൽ സെക്രട്ടറി ഡോ. ജാബിർ അമാനിയും ആവശ്യപ്പെട്ടു. ആശയ പ്രബോധനം തടയുന്നത് പൗരാവകാശങ്ങൾക്കുനേരെയുള്ള കടന്നുകയറ്റമാണ്. മത സ്പർധ വളർത്തുന്നതും രാഷ്ട്രവിരുദ്ധവുമായ ആശയങ്ങളാണ് വിതരണം ചെയ്യപ്പെട്ടത് എന്ന രൂപത്തിലുള്ള പ്രചാരണത്തിെൻറ നിജസ്ഥിതി പുറത്തുകൊണ്ടുവരണം. ആശയപ്രബോധനം കുറ്റകൃത്യമായി കാണുന്ന പൊലീസിനെ നിയന്ത്രിക്കാൻ സർക്കാർ മുന്നോട്ടുവരണം. ആൾക്കൂട്ട വർഗീയതയാണ് പറവൂരിൽ പ്രകടമായെതന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.