പട്ന/െകാൽക്കത്ത: ബിഹാർ, യു.പി, അസം എന്നിവിടങ്ങളിൽ തുടരുന്ന പ്രളയത്തിൽ തിങ്കളാഴ്ച 57 പേർ മരിച്ചു. 51 മരണവും ബിഹാറിലാണ്. പശ്ചിമബംഗാളിൽ മഴക്ക് അൽപം ശമനമുണ്ട്. ബിഹാറിലെ 18 ജില്ലകളിൽ 1.38 കോടി ജനങ്ങൾ ദുരിതബാധിതരായി. 7.34 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറ്റി. 1346 ദുരിതാശ്വാസക്യാമ്പുകളിൽ 3.27 ലക്ഷം പേർ കഴിയുന്നു. മഴ തുടങ്ങിയശേഷം യു.പിയിൽ ഇതുവരെ 72 പേർ മരിച്ചു. 24 ജില്ലകളിലെ 20 ലക്ഷം പേരാണ് കെടുതിയനുഭവിക്കുന്നത്. 2688 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. അസമിൽ തിങ്കളാഴ്ച മൂന്നുപേരാണ് കരകവിഞ്ഞൊഴുകുന്ന നദികളിൽ മുങ്ങിമരിച്ചത്. പശ്ചിമ ബംഗാളിൽ ഇൗ മഴക്കാലത്ത് 152 പേർക്കാണ് ജീവൻ നഷ്ടമായത്. ഒന്നര കോടി പേർ ദുരിതത്തിലാണ്. 14,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.