ചങ്ങനാശ്ശേരി: ലഘുലേഖ വിതരണം ചെയ്തു എന്ന പേരിൽ മുജാഹിദ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സോളിഡാരിറ്റിയും എസ്.ഐ.ഒയും സംയുക്തമായി . സമാധാനപരമായി ആശയ പ്രചാരണം നടത്തുന്നവരെ ഭീകരരായി ചിത്രീകരിക്കുന്നത് കേരളത്തിെൻറ സൗഹാർദ അന്തരീക്ഷം തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് സോളിഡാരിറ്റി ജില്ല സമിതി അംഗം പി.എസ്. ഷാജുദ്ദീൻ പറഞ്ഞു. മുണ്ടക്കയം: പി.സി. ജോർജ് എം.എൽ.എ സ്ത്രീവിരുദ്ധ പരാമർശങ്ങൾ തുടർച്ചയായി നടത്തുന്നുവെന്നാരോപിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സംസ്ഥാന സെക്രട്ടറി പി. സതിദേവി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി തങ്കമ്മ ജോർജ്കുട്ടി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് രമ മോഹനൻ, ജില്ല പ്രസിഡൻറ് ബിന്ദു, ഏരിയ സെക്രട്ടറി പി.ജി. വസന്തകുമാരി, കൃഷ്ണകുമാരി രാജശേഖരൻ, ജില്ല പഞ്ചായത്ത് അംഗം കെ. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.