അടിമാലി: ഹൈറേഞ്ചിലെ വനങ്ങളിലും ക്യഷിയിടങ്ങളിലും നായാട്ടുസംഘങ്ങൾ വ്യാപകം. ഇത്തരം സംഘങ്ങൾ വനത്തിെൻറയും വനഅതിർത്തി പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിട്ടും വനംവകുപ്പ് നിർജീവമാണെന്ന ആരോപണം ശക്തമായി. നായാട്ടിനിടെ കൊല്ലപ്പെടുന്നവരുടെയും എണ്ണം കൂടിവരുന്നു. ജില്ലയിൽ എസ്റ്റേറ്റിൽ യുവാവ് വെടിയേറ്റ് മരിച്ചിട്ട് അധികനാളായില്ല. വനംവകുപ്പ് ജാഗ്രതയോടെ പ്രവർത്തിക്കുന്ന മറയൂർ, കാന്തല്ലൂർ, മാങ്കുളം, ആനക്കുളം, ദേവികുളം, മൂന്നാർ റേഞ്ച് പരിധികളിലെ വനമേഖലകളിലാണ് മൃഗവേട്ട കൂടുതൽ. വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളിലാണ് വേട്ടസംഘങ്ങൾ കൂടുതൽ പിടിമുറുക്കുന്നത്. വേട്ടസംഘം കള്ളത്തോക്കുകളും കുടുക്കും സ്ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതായാണ് വിവരം. കൂടാതെ വൈദ്യുതി ഷോക്ക് ഏൽപിച്ചും വന്യജീവികളെ പിടിക്കുന്നു. കർഷകർ അറിയാതെയാണ് മൃഗവേട്ടക്ക് കൃഷിയിടങ്ങളിൽ അനധികൃതമായി വൈദ്യുതി കമ്പിയും കുടുക്കും സ്ഥാപിക്കുന്നത്. കൃഷിയിടങ്ങൾ സംരക്ഷിക്കാൻ പലരും ഇങ്ങനെ ചെയ്യാറുണ്ട്. കേഴ, മ്ലാവ്, പോത്ത്, ആന, പന്നി തുടങ്ങിയ വന്യമൃഗങ്ങളെയാണ് കൂടുതലായി വേട്ടയാടുന്നത്. തോക്കുകൊണ്ടുള്ള വേട്ടയെക്കാൾ സുരക്ഷിതമാണ് കുടുക്കുവേട്ട. ഇതിനാൽ കുടുക്ക് വേട്ടക്കാണ് ഇപ്പോൾ താൽപര്യം. കേഴ ഉൾെപ്പടെയുള്ള ചെറിയ വന്യജീവികൾ കുടുക്കിൽ വേഗം വീഴും. വലിയ മൃഗങ്ങളെ തോക്കും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് വകവരുത്തും. ഇതാണ് നാളുകളായി ഹൈറേഞ്ചിലെ വനമേഖലകളിൽ നടക്കുന്നത്. വനമേഖലയോട് ചേർന്ന നിരവധി സ്ഥലങ്ങളിൽനിന്ന് കർഷകർ കാട്ടാനകളുടെ ഭയത്തിൽ മാറി താമസിക്കുന്നുണ്ട്. കർഷകർ അറിയാതെ തന്നെ ഇവിടെ വേട്ടക്കാർ കുടുക്കും അനധികൃതമായി വീടുകളിൽനിന്ന് വൈദ്യുതി മോഷ്ടിച്ച് കമ്പിയും സ്ഥാപിക്കും. നേരം പുലരുമ്പോൾ മാറ്റുകയും ചെയ്യും. ചില സ്ഥലങ്ങളിൽ ബാറ്ററി ഉപയോഗിച്ച് വൈദ്യുതി കമ്പികൾ സ്ഥാപിക്കും. വേട്ടപ്പട്ടികളെയും വേട്ടസംഘം ഉപയോഗിക്കുന്നുണ്ട്. വേട്ടക്കാർക്ക് വനംവകുപ്പിലെ ജീവനക്കാരുടെ ഒത്താശയുമുണ്ട്. ഇടുക്കിയിൽ ഒരു വർഷത്തിനിടെ നിരവധി കള്ളത്തോക്കുകൾ പിടികൂടിയിരുന്നു. കള്ളത്തോക്കുകൾ ഉപയോഗിച്ചിരുന്നവർ ഇവ നായാട്ടിനാണ് ഉപയോഗിച്ചതെന്ന് പറയുകയും ചെയ്തിരുന്നെങ്കിലും ഈ മാഫിയക്കെതിരെ ശക്തമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മൃഗവേട്ടക്കാരും വനംകൊള്ളക്കാരും വനത്തിെൻറ നിയന്ത്രണം ഏറ്റെടുത്തതോടെ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി നാശങ്ങൾ ഉണ്ടാക്കുന്നതും പെരുകിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതി: അപ്പീൽ അപേക്ഷ സ്വീകരിക്കുന്നു ഇടുക്കി: ജില്ലയിൽ ലൈഫ്മിഷൻ പദ്ധതി സംബന്ധിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി രണ്ടാംഘട്ട അപ്പീൽ അപേക്ഷകൾ ആഗസ്റ്റ് 21 മുതൽ 25വരെ സ്വീകരിക്കും. അപ്പീൽ അപേക്ഷകൾ സ്വീകരിക്കുന്നതിനായി ജില്ലതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കലക്ടർ ഉത്തരവിട്ടു. അടിമാലി, കൊന്നത്തടി, ബൈസൺവാലി, വെള്ളത്തൂവൽ, പള്ളിവാസൽ എന്നീ പഞ്ചായത്തുകളിൽ ജില്ല പട്ടിക ജാതി വികസന ഓഫിസർ (ജില്ല പട്ടിക ജാതി വികസന ഓഫിസ്, മൂലമറ്റം), പെരുവന്താനം, കുമളി, കൊക്കയാർ, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളിൽ അസി. െഡവലപ്മെൻറ് കമീഷണർ (ജനറൽ), അസി. ഡെവലപ്മെൻറ് കമീഷണർ (ജനറൽ) ഓഫിസ് കലക്ടറേറ്റ് ഇടുക്കി, മറയൂർ, മൂന്നാർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നക്കനാൽ, മാങ്കുളം, ദേവികുളം, ഇടമലക്കുടി എന്നീ പഞ്ചായത്തുകളിൽ കുടുംബശ്രീ ജില്ല മിഷൻ കോ-ഓഡിനേറ്റർ (കുടുംബശ്രീ, കലക്ടറേറ്റ്, ഇടുക്കി), വണ്ണപ്പുറം, ഉടുമ്പന്നൂർ, കോടിക്കുളം, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ, കുടയത്തൂർ എന്നീ പഞ്ചായത്തുകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, തൊടുപുഴ), ഇടുക്കി -കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം എന്നിവിടങ്ങളിൽ ജോയൻറ് േപ്രാഗ്രാം കോ-ഓഡിനേറ്റർ (എം.ജി.എൻ.ആർ.ജി.എസ് ഇടുക്കി, ജോയൻറ് േപ്രാഗ്രാം കോഓഡിനേറ്ററുടെ കാര്യാലയം ജില്ല പഞ്ചായത്ത്, ഇടുക്കി), ഉപ്പുതറ, വണ്ടൻമേട്, കാഞ്ചിയാർ, ഇരട്ടയാർ, അയ്യപ്പൻകോവിൽ, ചക്കുപള്ളം എന്നിവിടങ്ങളിൽ അസി. േപ്രാജക്ട് ഓഫിസർ (പി ആൻഡ് എം, പി.എ.യു ജില്ല പഞ്ചായത്ത് ഇടുക്കി), പാമ്പാടുംപാറ, സേനാപതി, കരുണാപുരം, രാജാക്കാട്, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജകുമാരി എന്നിവിടങ്ങളിൽ ജില്ല വനിത ക്ഷേമ ഓഫിസർ (ജോയൻറ് േപ്രാഗ്രാം കോ-ഓഡിനേറ്ററുടെ കാര്യാലയം, ജില്ല പഞ്ചായത്ത് ഇടുക്കി), കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ എന്നിവിടങ്ങളിൽ ജില്ല സാമൂഹിക നീതി ഓഫിസർ ഇടുക്കി (ജില്ല സാമൂഹിക നീതി ഓഫിസ്, തൊടുപുഴ) തൊടുപുഴ മുനിസിപ്പാലിറ്റി, കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ റവന്യൂ ഡിവിഷനൽ ഓഫിസർ, ഇടുക്കി (റവന്യൂ ഡിവിഷനൽ ഓഫിസ് കലക്ടറേറ്റ്, ഇടുക്കി) എന്നിവരാണ് അപേക്ഷ സ്വീകരിക്കുന്നത്. രണ്ടാംഘട്ട അപ്പീൽ സമർപ്പിക്കുന്ന വേളയിൽ അപേക്ഷകർ തങ്ങളുടെ അപേക്ഷയോടൊപ്പം ഒന്നാംഘട്ട അപേക്ഷയിന്മേൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച പ്രഫോർമ റിപ്പോർട്ടിെൻറ പകർപ്പുകൂടി തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരിൽനിന്നും ലഭ്യമാക്കണമെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.