കെട്ടിടം വീണ്​ ചെരിഞ്ഞ ആനയുടെ ജഡം സംസ്​കരിച്ചു

അടിമാലി: ആള്‍പ്പാര്‍പ്പില്ലാതിരുന്ന കെട്ടിടം തകര്‍ന്നുവീണ് െചരിഞ്ഞ കാട്ടാനയുടെ ജഡം സംസ്‌കരിച്ചു. അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ നെല്ലിപ്പാറ നൂറാംകര ആദിവാസി കോളനിയോട് ചേര്‍ന്നാണ് കാട്ടാന കഴിഞ്ഞദിവസം െചരിഞ്ഞത്. ബേബി ഐസക്കി​െൻറ ഉടമസ്ഥതയിലുള്ള വാര്‍ക്ക കെട്ടിടം കാട്ടാന തകർക്കുന്നതിനിടെയാണ് മേല്‍ക്കൂര ദേഹത്ത് വീണത്. ഏറെ നേരേത്ത ശ്രമത്തിനൊടുവില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കിയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തേക്കടിയിയില്‍നിന്നെത്തിയ ഡോ. രാഹുലാണ് പോസ്റ്റ്േമാർട്ടം നടത്തിയത്. മറയൂര്‍ ഡി.എഫ്.ഒ അഫ്‌സല്‍ അഹമ്മദ്, അടിമാലി റേഞ്ച് ഓഫിസര്‍ രാജേന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു. ശനിയാഴ്ച വൈകീട്ട് ആദിവാസികള്‍ കെട്ടിടം പൊളിഞ്ഞുകിടക്കുന്നത് നോക്കിയപ്പോഴാണ് അപകടം പുറംലോകമറിയുന്നത്. സംഭവം നടന്നിട്ട് രണ്ടുദിവസം കഴിഞ്ഞതായി റേഞ്ച് ഓഫിസര്‍ പറഞ്ഞു. മോഴ ഇനത്തില്‍പെട്ട ആനയാണ്. 12 വയസ്സാണ് കണക്കാക്കുന്നത്. സംഭവ സ്ഥലത്തുതന്നെ സംസ്‌കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.