ആറ് വയസ്സുകാര​െൻറ തലച്ചോറില്‍ വിര

കാഞ്ഞിരപ്പള്ളി: അപസ്മാര ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ ആറു വയസ്സുകാര​െൻറ തലച്ചോറില്‍ വിരയെ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ സജന്‍ മാഗിയുടെ തലച്ചോറിലാണ് വിരയെ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ വെള്ളിയാഴ്ചയാണ് സജന്‍ മാഗിയെ മാതാപിക്കള്‍ 26ാം മൈലിലെ മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയിലെത്തിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറില്‍ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. ശസ്ത്രക്രിയ ഇല്ലാതെ മരുന്ന് നല്‍കി വിരയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ശിശുരോഗ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വൈദ്യശാസ്ത്രത്തില്‍ ന്യൂറോസിസ്റ്റി സെര്‍ക്കോസിസ് എന്നാണ് ഈ അവസ്ഥക്ക് പറയുന്നത്. പൂര്‍ണമായി വേവാത്ത മാംസാഹാരങ്ങളും വൃത്തിയാക്കാത്ത പച്ചക്കറികളും കഴിക്കുന്നതുമൂലമാണ് ഇത്തരം വിരകള്‍ മനുഷ്യശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതെന്ന് ഡോ. മനോജ് കല്ലറക്കൽ, ഡോ. ലിസിയമ്മ ജോസ് കോക്കാട്ട് എന്നിവര്‍ പറഞ്ഞു. വിരയുടെ സാന്നിധ്യം യഥാസമയം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ തളര്‍വാതം, അന്ധത, അപസ്മാരം തുടങ്ങി മരണം വരെ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആനക്കല്ലില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളായ സാമി മാഗി-സംഗീതാദേവി ദമ്പതികളുടെ കുട്ടിയാണ് സജന്‍ മാഗി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.