വീട്ടിൽ കക്കൂസില്ല; സ്​ത്രീയുടെ​ വിവാഹമോചന ഹരജി കുടുംബകോടതി സ്വീകരിച്ചു

ജയ്പൂർ: വീട്ടിൽ ദമ്പതികൾക്ക് പ്രത്യേക മുറിയില്ലെന്നും കക്കൂസില്ലെന്നും കാണിച്ച് സ്ത്രീ സമർപ്പിച്ച വിവാഹമോചന ഹരജി കുടുംബകോടതി സ്വീകരിച്ചു. പരാതിക്കാരിക്കെതിരെ നടന്നത് ക്രൂരതയായി കണ്ട കോടതി വിവാഹമോചന ഹരജി സ്വീകരിക്കുകയായിരുന്നു. രാജസ്ഥാനിലെ ബിൽവാരാ ജില്ലയിലെ കുടുംബകോടതിയാണ് ഹരജി അനുവദിച്ചത്. വീട്ടിൽ കക്കൂസുണ്ടാവുകയെന്നത് കുടുംബത്തിന് അനിവാര്യമാണെന്നും പുറത്ത് മലമൂത്രവിസർജനം നടത്തുന്നത് സമൂഹത്തിന് അപമാനവും സ്ത്രീക്ക് പീഡനവുമാെണന്ന് ഹരജി പരിഗണിക്കവെ ജഡ്ജി രാജേന്ദ്ര കുമാർ ശർമ പറഞ്ഞു. 2011ൽ വിവാഹിതയായ 20കാരിയാണ് പരാതിക്കാരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.