കോട്ടയം: അന്തരിച്ച എൻ.സി.പി പ്രസിഡൻറ് ഉഴവൂർ വിജയെൻറ ഭാര്യയെയും പെൺമക്കളെയും അപകീർത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ട് മറുപടിപോലും നൽകാത്ത സംസ്ഥാന വനിത കമീഷെൻറ നടപടി ഖേദകരമാണെന്ന് പരാതിക്കാരിയും എൻ.സി.പി കോട്ടയം ജില്ല കമ്മിറ്റി അംഗവുമായ റാണി സാംജി കുറ്റപ്പെടുത്തി. 11ന് സംഭവം സംബന്ധിച് പരാതി വനിത കമീഷെൻറ ഔദ്യോഗിക ഇ-മെയിലിൽ നൽകിയിരുന്നു. ഇതോടൊപ്പം മുഖ്യമന്ത്രിക്കും പരാതി നൽകി. മുഖ്യമന്ത്രി അന്നുതന്നെ നടപടിക്കായി പരാതി ഡി.ജി.പിക്ക് കൈമാറുകയും ഇതുസംബന്ധിച്ച് അറിയിപ്പും ലഭ്യമാക്കി. വനിതകളായ മൂന്നുപേരെ അപകീർത്തിപ്പെടുത്തിയതിനെതിരെ ക്രിയാത്മക ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയിലാണ് വനിത കമീഷനെ സമീപിച്ചതെന്ന് റാണി വ്യക്തമാക്കി. എന്നാൽ, പരാതി കിട്ടിയതായിപോലും കമീഷൻ അറിയിപ്പുനൽകാത്തത് ദുഃഖകരമാണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഉഴവൂർ വിജയെൻറ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ചാണ്. സർക്കാർ ഇതിനായി ൈക്രംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്തിവരുകയാണ്. അപകീർത്തികരമായ പരാമർശത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന പരാതി വനിത കമീഷൻ പരിഗണിക്കാത്തത് വിഷമമുണ്ടാക്കിയതായും റാണി സാംജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.