മുരളീധര​െൻറ നിര്യാണത്തിൽ അനുശോചിച്ചു

പത്തനംതിട്ട: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) മുന്‍ സംസ്ഥാന പ്രസിഡൻറും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന കെ.ജി. മുരളീധരന്‍ നായരുടെ നിര്യാണത്തില്‍ പത്തനംതിട്ട പ്രസ്ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. പ്രസ്ക്ലബ് സെക്രട്ടറി എബ്രഹാം തടിയൂര്‍ അധ്യക്ഷത വഹിച്ചു. മാതൃഭുമി സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍. പ്രഹ്ലാദന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന പ്രസിഡൻറ് ബോബി എബ്രഹാം, എം.ജെ. ബാബു, സജിത് പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമരംഗത്തെ മികച്ച ട്രേഡ് യൂനിയന്‍ സംഘാടകനെയും തലമുറകളുടെ സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിത്വത്തെയുമാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന യോഗം വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.