പട്ടികവർഗക്കാർക്കായി സംസ്ഥാനതല ഓണക്കിറ്റ് വിതരണം അടിമാലിയില്‍

അടിമാലി: പട്ടികവര്‍ഗക്കാർക്കുള്ള സൗജന്യ ഒാണക്കിറ്റി​െൻറയും ഓണക്കോടിയുടെയും സംസ്ഥാനതല വിതരേണാദ്ഘാടനം അടിമാലിയില്‍ നടക്കും. 26ന് വൈകീട്ട് നാലിന് അടിമാലി ഗവ. ഹൈസ്‌കൂളില്‍ മന്ത്രി എ.കെ. ബാലന്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. മന്ത്രി എം.എം. മണി മുഖ്യാഥിതിയാകും. സംസ്ഥാനത്തെ 1,55,471 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും 527 ഏകാധ്യാപക സ്‌കൂളിലെ വിദ്യാർഥികൾക്കുമാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. 60 വയസ്സിന് മുകളിലുള്ള 23,107 പുരുഷന്മാര്‍ക്കും 28,369 സ്ത്രീകള്‍ക്കും സൗജന്യ ഓണക്കോടിയും നല്‍കും. 15 കിലോ ജയ അരി, 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം പഞ്ചസാര, 200 ഗ്രാം മുളകുപൊടി, 500 ഗ്രാം ശര്‍ക്കര, അരലിറ്റർ വെളിച്ചെണ്ണ, ഒരുകിലോ ഉപ്പ്, 250 ഗ്രാം പരിപ്പ്, 200 ഗ്രാം തേയിലപ്പൊടി ഉള്‍പ്പെടെ 849 രൂപയുടെ ഉൽപന്നങ്ങളാണ് ഒാണക്കിറ്റിലുള്ളത്. ഇവ സിവില്‍ സപ്ലൈസ് വകുപ്പാണ് കിറ്റുകളാക്കി നൽകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ കൂട്ടത്തോടെ വസിക്കുന്ന ബ്ലോക്കാണ് അടിമാലി. ജില്ലയില്‍ 35 ഏകാധ്യാപക സ്‌കൂള്‍ ഉൾെപ്പടെ 12,228 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും അടിമാലി ട്രൈബല്‍ ഓഫിസിന് കീഴില്‍ വരുന്ന 401 ഏകാധ്യാപക സ്‌കൂള്‍ വിദ്യാർഥികൾ ഉള്‍പ്പെടെ 8955 കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും. ജില്ലയില്‍ 60 വയസ്സിന് മുകളിലുള്ള 3176 പുരുഷന്മാര്‍ക്ക് ഓണമുണ്ടും 3501 സ്ത്രീകള്‍ക്കും ഓണക്കോടിയും നൽകും. പുരുഷന്മാർക്ക് മുണ്ടും തോര്‍ത്തും സ്ത്രീകള്‍ക്ക് സെറ്റുമുണ്ടുമാണ് നല്‍കുന്നത്. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.