box ആലപ്പുഴ: വയലാർ രവിയും മേഴ്സിയും തമ്മിെല പ്രണയം ആദ്യമായി കണ്ടുപിടിച്ചതിെൻറ കഥകൾ എ.കെ. ആൻറണി വിവരിച്ചപ്പോൾ ശീമാട്ടി ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ സദസ്സിന് കൗതുകം. തെൻറ പഴയകാല പ്രണയത്തെക്കുറിച്ച് സുഹൃത്ത് അനുസ്മരിക്കുന്നത് രവി സാകൂതം കാതോർത്തു. മഹാരാജാസിലെ വിദ്യാർഥി ജീവിതകാലത്ത് എന്നും ഒപ്പം ചായ കുടിക്കാൻ വരാറുണ്ടായിരുന്ന രവി കുറച്ചുദിവസങ്ങളായി തന്നെ ഒഴിവാക്കുന്നതായി തോന്നി. സംശയാലുവായ താൻ ഒരുദിവസം പിന്നാലെ ചെന്നപ്പോൾ ചാറ്റൽ മഴയിൽ കുട ചൂടിവരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളുമായി സംസാരിക്കുന്ന രവിെയയാണ് കണ്ടത്. അത് മേഴ്സിയായിരുന്നു. രജിസ്റ്റർ ഒാഫിസിൽ നടന്ന വിവാഹത്തിൽ താനായിരുന്നു ഒന്നാം സാക്ഷി. വയലാറിൽ കൊണ്ടുവന്ന മേഴ്സിയെ തിരിച്ച് കൊണ്ടുപോകാനെത്തിയ വീട്ടുകാരെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരുമടങ്ങുന്ന നാട്ടുകാർ ഒാടിച്ചു. ആറുമാസത്തിനുള്ളിൽ രവി മേഴ്സിയുടെ വീട്ടിൽ താമസമായി. ആൻറണി പറഞ്ഞുനിർത്തിയപ്പോൾ വേദിയിലും സദസ്സിലും ചിരിപടർന്നു. താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മാതൃകദമ്പതികൾ രവിയും മേഴ്സിയുമാണ്. തുല്യാവകാശങ്ങൾക്ക് വിലകൽപിച്ച അവർ പരസ്പര ബഹുമാനത്തോടെ ജീവിച്ചു. സ്ത്രീ ശാക്തീകരണത്തിെൻറ മികച്ച ഉദാഹരണമാണ് മേഴ്സി രവിയെന്ന് ആൻറണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.