സ്വാശ്രയ സംവിധാനം നിർത്തിയാലേ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നം തീരൂ -മന്ത്രി ജി. സുധാകരൻ കോട്ടയം (ഗാന്ധിനഗർ): സ്വാശ്രയ സംവിധാനം എന്ന് നിർത്തുന്നുവോ അന്ന് മാത്രമേ വിദ്യാഭ്യാസ, സാമൂഹികരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂവെന്ന് മന്ത്രി ജി. സുധാകരൻ. കോട്ടയം ഡെൻറൽ കോളജിൽ പുതുതായി നിർമിച്ച ലേഡീസ് ഹോസ്റ്റൽ, അനക്സ് െറസിഡൻറ് ഹോസ്റ്റൽ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയം എന്ന ഭൂതം വിദ്യാഭ്യാസത്തെ പിടികൂടിയ അന്നു തുടങ്ങിയതാണ് മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ പ്രശ്നം. സ്വാശ്രയരംഗം കേരളത്തിെൻറ സാമൂഹിക രംഗത്തുപോലും വൻ അപചയം ഉണ്ടാക്കി. ഗവ. മെഡിക്കൽ കോളജുകൾ പൂട്ടിപ്പോകുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. 1.25 ലക്ഷം മുടക്കി ഗവ. കോളജിൽ വിദ്യാഭ്യാസം പൂർത്തിയാക്കുേമ്പാൾ 55 ലക്ഷം രൂപയാണ് സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസത്തിന് നൽകുന്നത്. മെഡിക്കൽ-എൻജിനീയറിങ് വിദ്യാഭ്യാസരംഗം അടിമുടി പൊളിച്ചെഴുതണമെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി, സുരേഷ് കുറുപ്പ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, നഗരസഭ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, വി.എൻ. വാസവൻ, ഡോ. ടി.കെ. ജയകുമാർ, ഡോ. ജോസ് ജോസഫ്, ഡോ. ജോർജ് വർഗീസ്, ഡോ. പി. സവിത എന്നിവർ സംസാരിച്ചു. KTG51 medical-1 കോട്ടയം ഡെൻറൽ കോളജിലെ ലേഡീസ് ഹോസ്റ്റൽ, അനക്സ് െറസിഡൻറ് ഹോസ്റ്റൽ എന്നിവ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.