കർഷക ദിനം-------------15 സെൻറിൽ സലിജം നഴ്സിെൻറ ഹരിതവിപ്ലവം ചെറുതോണി (ഇടുക്കി): ഇടുക്കിയിൽ കാർഷിക മേഖലയിലെ മികച്ച വനിത പങ്കാളിത്തമാണ് നടുക്കുടിയിൽ സലിജം ജോർജ് എന്ന വീട്ടമ്മ. നഴ്സായിരുന്ന സലിജം കളംമാറി മണ്ണിെൻറ ശുശ്രൂഷ ഏറ്റെടുത്തതോടെ കരിമ്പൻ മണിപ്പാറ കാനത്തിലെ ആകെയുള്ള തെൻറ 15 സെൻറ് സ്ഥലം കാലുകുത്താൻ ഇടമില്ലാത്ത രീതിയിൽ സമൃദ്ധമാണ്. ഇത്തിരി പുരയിടത്തിലെ കൃഷിവൈവിധ്യം ആരെയും വിസ്മയിപ്പിക്കും. ജാതി, ഏലം, കൊക്കോ, കുരുമുളക് തെങ്ങ്, റംബൂട്ടാൻ, മാംഗോസ്റ്റിൻ, സീതപ്പഴം, പ്ലാവ്, മാവ് തുടങ്ങിയവ ഇടതൂർന്ന് നിൽക്കുന്നു. പച്ചക്കറി ഉൽപാദനത്തിലും താൻ പിറകിലല്ലെന്ന് തെളിയിക്കുകയാണ് സലിജം. ചേന, കാച്ചിൽ, ചെറുകിഴങ്ങ്, പയർ, വഴുതന, ചീര തുടങ്ങിയവയും ഈ 15 സെൻറിൽ വിളയുന്നു. അപൂർവ സസ്യങ്ങളും ഇവർ വളർത്തുന്നുണ്ട്. പൂർണമായും ജൈവകൃഷിയാണ് ഇവർ നടത്തുന്നത്. ജോലിക്കാരെ ആശ്രയിക്കാതെ ഒറ്റക്കാണ് കാർഷിക ജോലികൾ മുഴുവനും ചെയ്യുന്നത്. വീടിന് ചുറ്റും കാലിത്തൊഴുത്ത്, ആട്ടിൻകൂട്, മീൻകുളം തുടങ്ങിയവ വേറെ. മൂന്ന് പശുക്കൾ, രണ്ട് ആട്, കോഴി, താറാവ്, മീൻ തുടങ്ങിയവയും വളർത്തുന്നു, ഇതിനിടയിൽ. പലതരം പക്ഷികളെയും ഇവിടെ വളർത്തുന്നു. കൃഷിയിൽനിന്നുള്ള ഏക വരുമാനംകൊണ്ട് സംതൃപ്തയാണിവർ. മറ്റുള്ളവരുടെ സഹായമില്ലാതെ ജീവിക്കാമെന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മ. ബംഗളൂരുവിൽ നഴ്സിങ് പഠിക്കുന്ന മകൾ മെറിൻ, പ്ലസ് ടു വിദ്യാർഥിയായ മകൻ ഡോണിനും പഠനത്തിനുള്ള തുക ഈ വീട്ടമ്മ കണ്ടെത്തുന്നതും കൃഷിയിൽനിന്നാണ്. മഹാരാഷ്ട്ര നാസിക്കിൽ എട്ടരവർഷം നഴ്സായിരുന്ന സലിജം ജോലി രാജിവെച്ചാണ് നാലുവർഷം മുമ്പ് നാട്ടിലെത്തി കൃഷിയിലേക്ക് തിരിഞ്ഞത്. വാഴത്തോപ്പ് സഹകരണ ബാങ്ക് മികച്ച വനിത കർഷകക്കുള്ള അവാർഡ് നൽകി ഇവരെ ആദരിച്ചിരുന്നു. പുരുഷന്മാരും യുവാക്കളും കൃഷിയിൽനിന്ന് അകലുമ്പോഴും കാർഷികരംഗത്ത് ഇവർ നടത്തുന്ന ഹരിതവിപ്ലവം മാതൃകപരവും കൃഷിരംഗത്ത് ഇടുക്കിയുടെ പുതിയ പ്രതീക്ഷയുമാണ്. ഫോട്ടോ ക്യാപ്ഷൻ TDG1-SALIJAM സലിജം ജോർജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.