കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക്​ പരിക്ക്​; നാട്ടുകാർ റോഡ്​ ഉപരോധിച്ചു

രാജകുമാരി (ഇടുക്കി): ചിന്നക്കനാലിൽ ദമ്പതികളെ കാട്ടാന ആക്രമിച്ച് പരിക്കേൽപിച്ചു. ഗുണ്ടുമല ഡിവിഷനിലെ മാടസ്വാമി (53), ഭാര്യ മാരിയമ്മാൾ (46) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് 5.30ഒാടെ സൂര്യനെല്ലി--ബോഡിമെട്ട് റോഡിൽ െവച്ച് ഒറ്റയാൻ ആക്രമിച്ചത്. മാടസ്വാമിയെ തുമ്പിെക്കെയിലെടുത്ത് എറിയുകയായിരുന്നു. മാരിയമ്മാളിനെ തുമ്പിക്കൈകൊണ്ട് അടിച്ചു. നെട്ടല്ലിന് ഗുരുതര പരിക്കേറ്റ മാരിയമ്മാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാടസ്വാമിയെ മൂന്നാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷൺമുഖവിലാസത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ദമ്പതികൾ. ഇൗ സമയത്താണ് മൂന്നാർ കാറ്ററിങ് കോളജിന് സമീപം കാട്ടാനയെ കണ്ടത്. പരിസരത്തെങ്ങും ഇൗ സമയം ആരുമുണ്ടായിരുന്നില്ല. മാടസ്വാമിയുടെയും മാരിയമ്മാളി​െൻറയും നേരെ ആന പാഞ്ഞടുത്തതോടെ ഇരുവരും ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു. മാരിയമ്മാളി​െൻറ പിൻഭാഗത്താണ് തുമ്പിക്കൈകൊണ്ട് അടിയേറ്റത്. അടിയുടെ ആഘാതത്തിൽ മാരിയമ്മാൾ നിലത്ത് വീണെങ്കിലും എഴുന്നേറ്റ് ഒാടി മാറി. തെറിച്ചുവീണ മാടസ്വാമിയും ഒാടി രക്ഷപ്പെട്ടു. ഇതോടെ ആന പിന്മാറുകയായിരന്നു. മാരിയമ്മാളുടെ കൈകാലുകൾക്കും വീഴ്ചയിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന്, കാട്ടാനയാക്രമണങ്ങളിൽനിന്ന് സംരക്ഷണമാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ നാട്ടുകാർ ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഒാഫിസ് ഉപരോധിച്ചു. പ്രശ്നക്കാരായ ആനകളെ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ആനത്താവളങ്ങളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. കാട്ടാനയാക്രണം കുറയുന്നത് വരെ ചിന്നക്കനാൽ, ആനയറങ്കൽ, സിങ്കുകണ്ടം, 301 കോളനി മേഖലകളിൽ എലിഫൻറ് സ്ക്വാഡിനെ വിന്യസിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ബുധനാഴ്ച ഉച്ചയോടെ തേക്കടിയിൽനിന്ന് അഞ്ചംഗ എലിഫൻറ് സ്ക്വാഡ് ചിന്നക്കനാലിലെത്തി. ദേവികുളം റേഞ്ച് ഒാഫിസർ നിബു കിരൺ, ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഒാഫിസർ പി.കെ. ഗോപാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലെ വനപാലക സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.