ഒാർത്തഡോക്സ്​ സഭ വിശ്വാസികളെ മർദിച്ചവരെ അറസ്​റ്റ്​ ചെയ്യണം

േകാട്ടയം: കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വരിക്കോലി സ​െൻറ് മേരീസ് ദേവാലയത്തിൽ ഒാർത്തഡോക്സ് സഭ വിശ്വാസികളെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. ന്യായത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ സഭാംഗങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കും. അക്രമം അഴിച്ചുവിട്ട് പൊതുജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള യാക്കോബായ സഭയുടെ ശ്രമം വിലപ്പോവില്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സ്വാധീനത്തിൽ റവന്യൂ, െപാലീസ് അധികാരികൾ സുപ്രീംകോടതി വിധി ലംഘനത്തിന് സാഹചര്യം ഒരുക്കിക്കൊടുക്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ബുധനാഴ്ച വരിക്കോലി പള്ളിയിലെത്തി പ്രാർഥിക്കുകയും ആക്രമണത്തിന് ഇരയായി ആശുപത്രിയിലായവരെ സന്ദർശിക്കുകയും ചെയ്തു. ആത്മായ ട്രസ്റ്റി ജോർജ് പോൾ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും പരിക്കേറ്റവരെ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.