കോട്ടയത്ത്​ 'പിക്​ യുവര്‍ ഓൺ' ആശയവുമായി കൃഷിവകുപ്പ്​

കോട്ടയം: പച്ചക്കറിക്കടകളിലേക്ക് പോകുന്നതിനുപകരം ഇനി തോട്ടത്തിലേക്ക് നീങ്ങാം. ഇഷ്ടമുള്ള പച്ചക്കറി സ്വന്തമായി പറിച്ചുമടങ്ങാം. കോട്ടയം നഗരവാസികൾക്കായാണ് നേരിട്ട് പച്ചക്കറി വിളവെടുക്കാനുള്ള നൂതന പദ്ധതിയുമായി കൃഷിവകുപ്പ് രംഗത്തെത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിലവിലുള്ള തോട്ടങ്ങളില്‍ക്കയറി സ്വയം വിളവെടുക്കാവുന്ന 'പിക് യുവര്‍ ഓൺ' ആശയമാണ് നടപ്പാക്കുന്നത്. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലെ ബേക്കര്‍ ഹില്ലിലെ അഞ്ചേക്കര്‍ കൃഷി ഭൂമിയാണ് ജില്ല കൃഷി ഓഫിസ് പാട്ടത്തിനെടുക്കുന്നത്. ജില്ല കൃഷി ഓഫിസുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തുന്ന ആദ്യ പച്ചക്കറി കൃഷി കൂടിയാണിത്. സംസ്ഥാനത്ത് ബ്ലോക്ക് കൃഷി ഓഫിസ്തലത്തില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാറുണ്ടെങ്കിലും ആദ്യമായാണ് ജില്ല കൃഷി ഓഫിസി​െൻറ നേതൃത്വത്തില്‍ പച്ചക്കറി കൃഷി. കോട്ടയം ജില്ലയിലെ എ ഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്റര്‍ ഗ്രൂപ്പായ അയര്‍ക്കുന്നം ഗ്രൂപ്പാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി നടത്തുന്നത്. എല്ലാവിധ പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴ വര്‍ഗങ്ങള്‍ എന്നിവ ഇവിടെ കൃഷി ചെയ്യാവുന്ന വിധത്തിലാണ് ഭൂമി തട്ടുകളായി തിരിച്ചത്. ജില്ല കൃഷി ഓഫിസര്‍ സുമ ഫിലിപ്പി​െൻറ നേതൃത്വത്തില്‍ ജില്ലതല ഉദ്യോഗസ്ഥര്‍, സി.എസ്‌.ഐ മധ്യകേരള മഹായിടവക, അയര്‍ക്കുന്നം വെജിറ്റബിള്‍ ക്ലസ്റ്റര്‍ എ ഗ്രേഡ്, അസോസിയേഷന്‍ ഓഫ് അഗ്രിക്കള്‍ചറല്‍ ഓഫിസേഴ്‌സ് കേരള, കോട്ടയം പ്രസ്‌ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ തന്നെ ഇത്തരം കൃഷിരീതി ആദ്യമായാണ്. നഗരവാസികള്‍ക്ക് ഗുണമേന്മയുള്ള പച്ചക്കറി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി 'കര്‍ഷക​െൻറ കട'യും തോട്ടത്തില്‍ പ്രവര്‍ത്തിക്കും. കാർഷിക സംബന്ധമായ എല്ലാ ആധുനിക സാേങ്കതികവിദ്യയുടെ പ്രദർശനവും സ്ഥലത്തുണ്ടാവും. പച്ചക്കറി കൃഷിവികസന പദ്ധതി നടപ്പാക്കുമ്പോള്‍ എല്ലാ ബ്ലോക്കുതലത്തിലും കൃഷി ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തില്‍ ഡമോണ്‍സ്‌ട്രേഷന്‍ പ്ലോട്ടുകള്‍ ചെയ്യണമെന്ന മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പഴം, പച്ചക്കറി കൃഷിയിൽ ഓരോ ഭവനത്തെയും സ്വയംപര്യാപ്തമാക്കുകയെന്ന സര്‍ക്കാറി​െൻറ ലക്ഷ്യത്തിലേക്ക് ഒരുചുവടുകൂടി മുന്നോട്ടുപോവുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് ജോസഫ്, എസ്. ജയലളിത, അയര്‍ക്കുന്നം എ ഗ്രേഡ് ക്ലസ്റ്റര്‍ ഭരണസമിതി അംഗങ്ങളായ കെ.സി. മത്തായി, കെ.എം. മാത്തൻ, സുനില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.