കടമ്മനിട്ട സ്​കൂളിൽ ഇന്ന്​ കുട്ടികളുടെ കാർഷിക ചന്ത

പത്തനംതിട്ട: ചിങ്ങപ്പിറവി ദിനത്തിൽ കടമ്മനിട്ട ഗവ.എൽ.പി സ്കൂൾ തുറക്കുന്നത് കുട്ടികൾ കൊണ്ടുവന്ന കാർഷികവിളകളുടെ പ്രദർശനത്തിലൂടെ. കാർഷിക ദിനത്തിൽ ഇൗ സ്കൂളിൽ കുട്ടികളുടെ കാർഷിക ചന്ത പ്രവർത്തിക്കും. ഇതിനുപുറമെ പ്രദേശത്തെ മുതിർന്ന കർഷകരെയും ആദരിക്കും. കുട്ടികളുടെ വീടുകളിൽ വിളഞ്ഞ കാർഷികോൽപന്നങ്ങളാണ് എത്തിക്കുന്നത്. കപ്പ, വാഴക്കൂമ്പ്, ചേന, പപ്പായ തുടങ്ങിയവ തലേന്ന് കൊണ്ടുവന്നു. വ്യാഴാഴ്ച കൂടുതൽ വിളകൾ എത്തുമെന്നാണ് പ്രതീക്ഷ. കാർഷിക വിളകളുടെ പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുണ്ട്. രാവിലെ 10ന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.