എരുമേലി: വീട്ടിനുള്ളിൽനിന്ന് രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 10.30ഒാടെയാണ് ഇരുമ്പൂന്നിക്കര മലയില്‍ മോനായിയുടെ വീട്ടില്‍നിന്ന് രാജവെമ്പാലയെ പിടികൂടിയത്. മൂന്നര വയസ്സുള്ള കുട്ടി വീടിെൻറ മുന്നില്‍ ഇരിക്കുമ്പോള്‍ സമീപത്തുകൂടി വീട്ടിനുള്ളിലേക്ക് പോകുന്ന രാജവെമ്പാലയെ കണ്ട് ബഹളം െവച്ചതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ഇതിനിടെ വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പാമ്പ് വീടിെൻറ അടുക്കളമൂലയില്‍ ചുരുണ്ടു. രാജവെമ്പാലയാെണന്ന് തിരിച്ചറിഞ്ഞതോടെ വാവ സുരേഷിനെ വിവരം അറിയിക്കുകയും പുലർച്ചെ 3.30ഒാടെ സ്ഥലെത്തത്തി പിടികൂടുകയുമായിരുന്നു. വാവ സുരേഷ് പിടികൂടുന്ന 115ാമത്തെ രാജവെമ്പാലയാണിത്. എട്ട് അടി നീളവും ഒരു വയസ്സുമുള്ള പെണ്‍ വര്‍ഗത്തില്‍പെട്ടതുമായ രാജവെമ്പാലയാണെന്ന് വാവ സുരേഷ് പറഞ്ഞു. ഇതിനെ പിന്നീട് വനത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.