എരുമേലി: പനച്ചേപ്പള്ളി ഗവ. എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷചടങ്ങില്‍ പഞ്ചായത്ത് അംഗം സുരേന്ദ്രന്‍ കാലായില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പ്രഥമാധ്യാപിക മെറീന എബ്രഹാം, വിദ്യാര്‍ഥി പ്രതിനിധി എയ്ഞ്ചല്‍ മേരി, പി.ടി.എ പ്രതിനിധി സിസ്റ്റർ ആലീസ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളി: ടീന്‍ ഇന്ത്യ കാഞ്ഞിരപ്പള്ളി യൂനിറ്റിെൻറ സ്വാതന്ത്ര്യദിന പരിപാടിയില്‍ ഏരിയ കണ്‍വീനര്‍ ബി.എ. റഷീദ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു. ജില്ല കോഒാഡിനേറ്റര്‍ ടി.ഇ. സിദ്ദീഖ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ടി.എസ്. നിസാര്‍ സമ്മാനവിതരണം നടത്തി. കാഞ്ഞിരപ്പള്ളി നൂര്‍ മസ്ജിദില്‍ ടി.ഇ. നാസറുദ്ദീെൻറ അധ്യക്ഷതയില്‍ മഹല്ല് പ്രസിഡൻറ് ഷിബിലി വട്ടകപ്പാറ ദേശീയപതാക ഉയര്‍ത്തി. ഇമാം ഷഫീഖ് മൗലവി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പൊടിമറ്റം: സെൻറ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ വാര്‍ഡ് അംഗം ഡെയ്‌സി ജോര്‍ജുകുട്ടി പതാക ഉയര്‍ത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പഴുവക്കാട്ടില്‍ സന്ദേശം നല്‍കി. അല്‍ഫോന്‍സ പാലത്തിങ്കല്‍, പി.ടി.എ പ്രസിഡൻറ് എം.ടി. പ്രസാദ്, ഷീനാമ്മ ഷാജഹാന്‍, പ്രിയ സണ്ണി ജോസഫ് സെബാസ്റ്റ്യൻ എന്നിവര്‍ സംസാരിച്ചു. പനച്ചേപ്പള്ളി: ഗ്രാമജ്യോതി ഗ്രന്ഥശാലയിൽ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.പി. രാധാകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തി. ഗ്രന്ഥശാല രക്ഷാധികാരി അജു പനക്കൽ അധ്യക്ഷത വഹിച്ച യോഗം വാര്‍ഡ് അംഗം മേഴ്‌സി മാത്യു ഉദ്ഘാടനം ചെയ്തു. ടി.പി. രാധാകൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.സി. പ്രകാശ്, കെ.എം. മാത്യു മടുക്കക്കുഴി, പി.കെ. സുലോചന, കെ.എം. ചാക്കോച്ചന്‍, ഷൈല സോമന്‍, അശ്വതി ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. പൊടിമറ്റം: സെൻറ് ജോസഫ്‌സ് സ്‌കൂളില്‍ പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗം ഡെയ്‌സി ജോര്‍ജുകുട്ടി പതാക ഉയർത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പഴുവക്കാട്ടില്‍ സന്ദേശം നൽകി. മത്സരവിജയികള്‍ക്ക് പി.ടി.എ പ്രസിഡൻറ് എം.ടി. പ്രസാദ്, ഷീനാമ്മ ഷാജഹാന്‍, പ്രിയ സണ്ണി എന്നിവര്‍ സമ്മാനവിതരണം നടത്തി. കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ ജവാഹിറുല്‍ ഉലൂം മദ്‌റസയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡൻറ് സിറാജ് അധ്യക്ഷത വഹിച്ചു. ഇമാം അബ്ദുൽ ജലീല്‍ മൗലവി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സെക്രട്ടറി മാഹിന്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.