പാപ്പാത്തിച്ചോല വനം വകുപ്പിനെ ഏൽപിക്കാൻ നീക്കം

തൊടുപുഴ: ആത്മീയ ഗ്രൂപ്പിൽനിന്ന് സർക്കാർ തിരിച്ചുപിടിച്ച മൂന്നാർ പാപ്പാത്തിച്ചോലയിലെ 300 ഏക്കർ ഭൂമി വനം വകുപ്പിനെ ഏൽപിക്കാൻ ജില്ല ഭരണകൂടം നീക്കം തുടങ്ങി. ൈകയേറ്റഭീഷണി ഇനിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് നീക്കം. പരിമിതമായ ജീവനക്കാരെ െവച്ച് കൈയേറ്റത്തിനെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിന് കഴിയില്ല. വനം വകുപ്പിന് ഭൂമി കൈമാറിയാൽ കൈയേറ്റഭീഷണി ഒഴിവാകുമെന്നാണ് കണക്കുകൂട്ടൽ. ശാശ്വത സംരക്ഷണവും സാധ്യമാകും. കലക്ടറുടെ അധ്യക്ഷതയിൽ ഒന്നരമാസം മുമ്പ് നടന്ന വകുപ്പ് മേധാവികളുടെ യോഗത്തിൽ മൂന്നാർ കെ.ഡി.എച്ച് റിസർവ് സംബന്ധിച്ച വിഷയം ദേവികുളം റേഞ്ച് ഓഫിസർ ഉന്നയിച്ചിരുന്നു. മനുഷ്യവാസമില്ലാത്തതും കൃഷിക്ക് ഗുണകരമല്ലാത്തതുമായ റവന്യൂ ഭൂമികൾ റിസർവിനുപുറത്തുണ്ടെങ്കിൽ വനം വകുപ്പിന് കൈമാറാനും പാപ്പാത്തിച്ചോല വനം വകുപ്പിന് കൈമാറുന്നത് പരിഗണിക്കാനും കലക്ടർ നിർേദശിച്ചിരുന്നു. ഇതിനായി റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തണമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. പാപ്പാത്തിച്ചോലയിൽ വസ്തു ഏറ്റെടുക്കാൻ ജീവനക്കാരെ നിയോഗിക്കുന്നതിന് സ്ഥലംമാറ്റ നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതിലും പുരോഗതിയുണ്ടായില്ലെന്നാണ് വിവരം. 300 ഏക്കറോളം ഭൂമി കൃത്യമായി അളന്ന് റിപ്പോർട്ട് സമർപ്പിക്കുന്നതിലും റവന്യൂ വകുപ്പ് വീഴ്ചവരുത്തി. സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ സ്ഥലം മാറിപ്പോകുന്നതിനു മുമ്പ് ഉടുമ്പൻചോല അഡീഷനൽ തഹസിൽദാറോടാണ് ഇക്കാര്യം നിർേദശിച്ചത്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.