തൊടുപുഴയിൽനിന്ന്​ മോഷണം പോയ ലോറി പത്തനാപുരത്ത്​ കണ്ടെത്തി

തൊടുപുഴ: പാലാ റോഡിൽ കോലാനിയിൽനിന്ന് കഴിഞ്ഞ 10ന് മോഷണം പോയ ടിപ്പർ ലോറി പത്തനാപുരത്ത് കണ്ടെത്തി. ചെറുവന്തൂർ വാഴത്തോപ്പിലാണ് ലോറി ഉപേക്ഷിക്കപ്പെട്ടനിലയിൽ കാണപ്പെട്ടത്. ലോറിയുടെ ഉടമയും ഡ്രൈവറുമായ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി ചെളിക്കണ്ടത്തിൽ ശിഹാബി​െൻറ കോലാനിക്ക് സമീപത്ത് പാർക്ക് ചെയ്ത കെ.എൽ.29-1888 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ടിപ്പർ ലോറിയാണ് മോഷണം പോയത്. തുടർന്ന് സമൂഹ മാധ്യമങ്ങൾ വഴി മോഷണവിവരം പ്രചരിപ്പിച്ചിരുന്നു. ബന്ധപ്പെടാൻ നമ്പറും നൽകിയിരുന്നു. കഴിഞ്ഞദിവസം ഒരു ഡ്രൈവർ മോഷണം പോയ ലോറി കാണുകയും ശിഹാബിനെ വിളിച്ച് അറിയിക്കുകയുമായിരുന്നു. തൊടുപുഴ പൊലീസ് പുനലൂർ സ്‌റ്റേഷനിൽ അറിയിച്ചു. തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ പുനലൂർ പൊലീസി​െൻറ സഹായത്തോടെ ശിഹാബ് ലോറി കണ്ടെത്തി. വിരലടയാളവിദഗ്ധർ പരിശോധനനടത്തി. രാത്രിയോടെ ലോറി തിരിച്ച് തൊടുപുഴയിലേക്ക് കൊണ്ടുവന്നു. തൊടുപുഴ എസ്.ഐ വിഷ്ണുവി​െൻറ നേതൃത്വത്തിൽ തൊടുപുഴയിൽ വാഹനമോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ പരിശോധന നടത്തിവരുകയാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.