ഐതിഹ്യപ്പെരുമയിൽ കുമാരനെല്ലൂര്‍ ഊരുചുറ്റ് വള്ളം കളി കോട്ടയം: ഒാണത്തെ വരവേൽക്കാൻ നാെടാരുങ്ങുേമ്പാൾ ഐതിഹ്യപ്പെരുമയുമായി കുമാരനെല്ലൂര്‍ ഊരുചുറ്റ് വള്ളം കളി. തിരുവോണശേഷമുള്ള ഉത്രട്ടാതി ദിവസം ഭഗവതി പള്ളിയോടത്തിലേറി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കാന്‍ ഊരുചുറ്റുമെന്ന ഐതിഹ്യത്തിെൻറ ചുവടുപിടിച്ചാണ് വള്ളം കളി. അഞ്ചാം ഒാണനാളിൽ പൂജകൾ നേരേത്ത അവസാനിപ്പിച്ച് 28 കരകളിലെയും ഭക്തരെ കാണാൻ ദേവി എത്തുമെന്നാണ് വിശ്വാസം. ഇൗ ആചാരം നൂറ്റാണ്ടുകൾ പിന്നിടുേമ്പാഴും പാരമ്പര്യ അനുഷ്ഠാനങ്ങളിൽനിന്ന് വ്യതിചലിക്കാതെയാണ് ഊരുചുറ്റ് വള്ളം കളി. 777ാം എൻ.എസ്.എസ് കരയോഗത്തിെൻറ നേതൃത്വത്തിൽ ദേശവഴികളിൽപെട്ട കരക്കാരുടെ സഹകരണത്തോടെ നടക്കുന്ന ഉൗരുചുറ്റ് വള്ളം കളി ഇത്തവണ സെപ്റ്റംബർ എട്ടിന് നടക്കും. ദേവീപ്രീതിക്കായി കുമാരനെല്ലൂര്‍ ദേശവഴിയിലെ കരക്കാര്‍ നടത്തുന്ന ഉത്രട്ടാതി ഊരുചുറ്റ് വള്ളം കളിക്ക് ദേവിയുടെ സിംഹവാഹനം എഴുന്നള്ളിച്ച് കരക്കാര്‍ ഒന്നടങ്കം ക്ഷേത്രത്തിലെ ആറാട്ടുകടവിലെത്തും. പ്രത്യേക പൂജകള്‍ക്കു ശേഷമാണ് ഊരുചുറ്റ് വള്ളം കളി ആരംഭിക്കുന്നത്. വഞ്ചിപ്പാട്ടിെൻറയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സിംഹവാഹനത്തെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് സിംഹവാഹനം വള്ളത്തിലേക്ക് ആനയിച്ചശേഷം കരക്കാര്‍ വള്ളവുമായി മീനച്ചിലാറ്റിലും കൈവഴികളിലും ഊരുചുറ്റും. ചെറുവള്ളങ്ങള്‍ അകമ്പടിസേവിക്കും. വൈകുന്നേരം ആറാട്ടുകടവില്‍ തിരിച്ചെത്തുന്നതോടെ ഊരുചുറ്റ് വള്ളം കളിക്ക് സമാപനമാകും. സിംഹവാഹനവുമായി യാത്രതിരിക്കുന്ന വള്ളം നീലിമംഗലം, ചവിട്ടുവരി, ചൂട്ടുവേലി, തെക്കേ നട്ടാശേരി വഴി സൂര്യകാലടി മനയിലെത്തും. കാലടി ഗണപതിയെ വന്ദിച്ച് ഇടത്തില്‍ മണപ്പുറം, നാഗമ്പടം, പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദപുരം, തിരുവാറ്റ, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂർ, പനമ്പാലം, കുമാരനെല്ലൂര്‍ വടക്കേനട വഴി പറവഴിപാടുകള്‍ സ്വീകരിച്ച് പള്ളിയോടം വൈകീട്ട് ആറോടെ ആറാട്ടുകടവില്‍ തിരിച്ചെത്തും. 300ഒാളം പറയെടുപ്പുകളുണ്ടാകുമെന്ന് 777ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് ശശിധരൻ നായർ പറഞ്ഞു. നേരേത്ത ചുണ്ടൻ വള്ളങ്ങളായിരുന്നു സിംഹവാഹനവുമായി യാത്രതിരിച്ചിരുന്നതെങ്കിലും പാലങ്ങൾ എറെ വന്നതോടെ ചെറുവള്ളങ്ങളാക്കുകയായിരുന്നു. പണ്ട് എല്ലാ കരകളിലും വള്ളങ്ങളുണ്ടായിരുന്നു. ഇതുമായി ഇവർ ദേവിയെ അകമ്പടിസേവിക്കുന്നത് പതിവായിരുന്നു. എന്നാലിപ്പോൾ വള്ളങ്ങളുടെ എണ്ണം കുറഞ്ഞു. പുതുക്കിപ്പണിത വെപ്പ് എ ഗ്രേഡ് വള്ളമായ ജയ് ഷോട്ടാണ് ഇത്തവണ സിംഹവാഹനം വഹിക്കുന്നത്. എബി തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.