പ്രതിഷേധ പ്രകടനം

നാറാണംമൂഴി: ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറി പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ആളുകൾ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരുടെ ദേഹത്ത് പെേട്രാൾ ഒഴിക്കുകയും ചെയ്തു. ക്വാറിയുടെ ലൈസൻസുമായി ബന്ധപ്പെട്ട ഹിയറിങ് നടക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടായത്. നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മേലുള്ള ഇത്തരം അതിക്രമങ്ങൾ തടയുന്നതിനും ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനും സാഹചര്യം ഒരുക്കുന്നതിന് അധികാരികൾ തയാറാകണമെന്നുമാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂനിയനും കെ.ജി.ഒ.എയും ഗ്രാമപഞ്ചായത്ത് ഒാഫിസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.എ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ എരിയ സെക്രട്ടറി കെ.സി. സുരേഷ് കുമാർ, എം.എസ്. വിനോദ്, ടി.കെ. സജി എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിനു യൂനിയൻ നേതാക്കളായ സി.വി. സുരേഷ് കുമാർ, എസ്. ജയശ്രീ, എ. ഫിറോസ്, മാത്യു എം. അലക്സ്, ആദർശ് കുമാർ, ബി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.