തൊടുപുഴ: സംസ്ഥാനത്തെ മികച്ച ആദിവാസി ഊരിനുള്ള പുരസ്കാരം മറയൂർ തായണ്ണൻകുടിക്ക് ഒാണസമ്മാനമായി. വനത്തിനുള്ളിൽ കാർഷിക വിപ്ലവം തീർക്കുകയും പരമ്പരാഗത വിളകൾ സംരക്ഷിക്കുകയും ചെയ്‌തുവരുന്നത് പരിഗണിച്ചാണ് തായണ്ണൻകുടിയെ തേടി സംസ്ഥാന സർക്കാറിെൻറ അംഗീകാരം എത്തിയത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന മുതുവാൻ സമുദായത്തിലെ 60 കുടുംബങ്ങൾ അധിവസിക്കുന്ന ഗ്രാമമാണ് തായണ്ണൻകുടി. സമ്മിശ്രകൃഷികൊണ്ടും പരമ്പരാഗത കൃഷികൊണ്ടുമാണ് ഇൗ ഗ്രാമം ശ്രദ്ധേയമാകുന്നത്. നെല്ല്, സൂര്യകാന്തി, വിവിധയിനം ബീൻസുകൾ, റാഗി, ചോളം തുടങ്ങി നിരവധി വിളകൾ വർഷം തോറും മാറിമാറിയാണ് ഇവിടെ കൃഷിയിറക്കുന്നത്. ജൈവരീതിയിൽ പരമ്പരാഗത കൃഷി വിജ്ഞാനവും വിളകളും കൈമോശം വരാതെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ആദിവാസി ഊരുകൾക്കായി ആദ്യമായി ഏർപ്പെടുത്തിയ അവാർഡാണ് ദേവികുളം താലൂക്കിലെ മറയൂർ മലനിരകളിലെ തായണ്ണൻകുടിക്കാർ സ്വന്തമാക്കിയത്. മൂന്നുലക്ഷം രൂപയും ഷീൽഡും സർട്ടിഫിക്കറ്റുമാണ് ഇവർക്ക് ലഭിക്കുക. തമിഴ്‌നാടുമായി തൊട്ടുരുമ്മി കിടക്കുന്ന ആദിവാസി കോളനിയാണ് തായണ്ണൻകുടി. കൃഷിയെ ആശ്രയിച്ചാണ് ഇവരുടെ ജീവിതം. മറയൂരിൽനിന്ന് 16 കി.മീ. വനത്തിനുള്ളിലൂടെ സഞ്ചരിച്ച് ചിന്നാറിലെത്തി പിന്നീട് കാട്ടുപാതയിലൂടെ സഞ്ചരിച്ചുവേണം തായണ്ണൻകുടിയിലെത്താൻ. മൂന്ന് പതിറ്റാണ്ടായി ഭക്ഷണകാര്യത്തിൽ മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ ഇവിടെ കൃഷി ചെയ്‌തുവരുന്നുണ്ടെങ്കിലും പുറംലോകം അറിഞ്ഞിരുന്നില്ല. 2013 മുതൽ മറയൂരിലെ കൃഷിഭവനിലെ ജീവനക്കാരും ആനമുടി ഷോല ഫോറസ്റ്റ് െഡവലപ്മെൻറ് ഏജൻസിയുമാണ് സഹായം നൽകുന്നത്. കൃഷി ഓഫിസറാണ് ഇക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിൽ പുനർജീവനം പദ്ധതി വന്നതോടെ തായണ്ണൻകുടിക്കാർക്ക് അന്യംനിന്നുപോയ പരമ്പരാഗത കൃഷി വീണ്ടും ചെയ്യാൻ കഴിഞ്ഞു. മഴനിഴൽ പ്രദേശമായതിനാൽ കേരള അതിർത്തിയിലെ ചിന്നാർ പുഴയെ മാത്രം ആശ്രയിച്ചാണ് കൃഷി. 1989 മുതൽ ഇവിടെ 24 കുടുംബങ്ങളാണ് കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നത്. ആദിവാസികളുടെ പരമ്പരാഗത കൃഷിരീതികളും പരമ്പരാഗത വിളകളും സംരക്ഷിക്കുന്നതിനും പരമ്പരാഗത വിജ്ഞാനം സംരക്ഷിക്കുന്നതിനും ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനുമായി ഊരുകൾക്ക് ഏർപ്പെടുത്തിയ അവാർഡ് പരമ്പരാഗത രീതികളെ എന്നും കാത്തുസൂക്ഷിക്കുകയെന്ന നിയോഗത്തിനും തായണ്ണൻകുടിയെ ചുമലപ്പെടുത്തുന്നതായി. പാരമ്പര്യവിളകൾ സമ്പൂർണ ജൈവരീതിയിൽ കൃഷിചെയ്യുന്നതും ഇൗ രംഗത്ത് പരമ്പരാഗത വിജ്ഞാന സംരക്ഷണവും ഇവരുടെ പ്രത്യേകതയാണ്. ഫോേട്ടാ ക്യാപ്ഷൻ TDG2 തായണ്ണൻകുടിയിെല കർഷകർ കൃഷിയിടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.