കോട്ടയം: സംസ്ഥാന സ്കൂൾ കായികമേള ഇനി ക്ലാസിന് പകരം പ്രായാടിസ്ഥാനത്തിൽ. ദേശീയ സ്കൂൾ ഗെയിംസ് ഫെഡറേഷെൻറ നിർദേശപ്രകാരമാണ് മാറ്റം. ഇതോടെ വിദ്യാർഥികളെ മനഃപൂർവം തോൽപിച്ച് മത്സരിപ്പിക്കുന്ന പതിവിനും അറുതിയുണ്ടാകും. രേഖകളുടെ അടിസ്ഥാനത്തിലാകും പ്രായം നിശ്ചയിക്കുക. അഞ്ചുമുതൽ എട്ടുവരെ ക്ലാസിലെ വിദ്യാർഥികൾ സബ് ജൂനിയർ വിഭാഗത്തിലും എട്ടുമുതൽ പത്തുവരെ ക്ലാസിലെ വിദ്യാർഥികൾ ജൂനിയർ വിഭാഗത്തിലും പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ വിദ്യാർഥികൾ സീനിയർ വിഭാഗത്തിലുമാണ് നിലവിൽ മത്സരിച്ചിരുന്നത്. പുതിയ നിർദേശപ്രകാരം പ്ലസ് വൺ, പ്ലസ് ടു ക്ലാസിലാണ് പഠിക്കുന്നതെങ്കിലും പ്രായം 17ൽ താഴെയാണെങ്കിൽ ഇൗ വർഷം മുതൽ ജൂനിയർ വിഭാഗത്തിലാകും മത്സരം. ഒമ്പതിലാണ് പഠിക്കുന്നതെങ്കിലും വയസ്സ് 14ൽ താഴെയാണെങ്കിൽ സബ് ജൂനിയർ വിഭാഗത്തിലേക്ക് മാറ്റപ്പെടും. ഇതോടെ സീനിയർ വിഭാഗത്തിൽ മത്സരാർഥികളുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തൽ. എന്നാൽ, സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ മത്സരം കടുക്കും. ജൂനിയർ വിഭാഗമാകും ഗ്ലാമർ പോരാട്ടങ്ങൾക്ക് വേദിയാവുകയെന്ന് കായികാധ്യാപകർ പറഞ്ഞു. അതേസമയം, പ്രായപരിശോധന ശാസ്ത്രീയ അടിസ്ഥാനത്തിൽ നടത്താനുള്ള സംവിധാനം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പ്രായാടിസ്ഥാനത്തിലാകും ഇത്തവണ മത്സരങ്ങൾ നടത്തുകയെന്ന് സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ചാക്കോ ജോസഫ് പറഞ്ഞു. 'ഖേലോ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരമെന്നാണ് വിവരം. സംസ്ഥാനമേളകളിൽ മുന്നിൽ എത്തുന്നവരെ ഇതിെൻറ ഭാഗമാക്കി മാറ്റാനാണ് തീരുമാനം. ഇവർക്ക് മികച്ച പരിശീലനവും സ്കോളർഷിപ് അടക്കമുള്ളവകൂടി ലഭ്യമാകും. അതേസമയം, പുതിയ ഉത്തരവ് ഗെയിംസ് മത്സരങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ഉപജില്ലകളിലും ഗെയിംസ് ഇനങ്ങളിലെ മത്സരം പൂർത്തിയാക്കിയിരുന്നു. ക്ലാസ് അടിസ്ഥാനത്തിലായിരുന്നു മത്സരം. പുതിയ ഉത്തരവിറക്കിയതോടെ ഇനി ആദ്യം മുതൽ മത്സരങ്ങൾ നടത്തേണ്ട സ്ഥിതിയുമാണ്. ഇേത തുടർന്ന് കോട്ടയം ജില്ലയിലടക്കം റവന്യൂ-ജില്ല ഗെയിംസ് മാറ്റിവെച്ചു. ഉപജില്ല അത്ലറ്റിക്സ് മത്സരങ്ങൾ സെപ്റ്റംബറിൽ മാത്രേമ ആരംഭിക്കൂവെന്നതിനാൽ പുതിയ നിർദേശം ബാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.