പത്തനംതിട്ട: കേരള അതിർത്തിയോട് ചേർന്നുള്ള കൊടൈക്കനാലിലെ പഴനിമലയിൽ വംശനാശഭീഷണി നേരിടുന്ന ചിത്രശലഭങ്ങളെയടക്കം കണ്ടെത്തി. അതിർത്തിയിലെ വട്ടവട പഞ്ചായത്തിനോട് ചേർന്ന കൊടൈക്കനാൽ വനം ഡിവിഷനിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ സർവേയിൽ 121 പക്ഷി ഇനങ്ങളെയും 138 ചിത്രശലഭ ഇനങ്ങളെയും കണ്ടെത്തി. തമിഴ്നാട് ബട്ടർഫ്ലൈ സൊസൈറ്റിയാണ് വനംവകുപ്പിെൻറ സഹായത്തോടെ സർവേ നടത്തിയത്. ഇത്തവണ ദേശാടനപ്പക്ഷികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തമിഴ്നാട് ബട്ടർഫ്ലൈ സൊസൈറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബറിലും ഒക്ടോബറിലുമാണ് സാധാരണ കൊടൈക്കനാലിൽ ദേശാടനപ്പക്ഷികൾ എത്തുന്നത്. ഇത്തവണ സെപ്റ്റംബറിൽ വീണ്ടും സർവേ നടത്തും. വംശനാശഭീഷണി നേരിടുന്നതും പശ്ചിമഘട്ടത്തിലെ പഴനിമലകളിൽ മാത്രമുള്ളതുമായ നിരവധി ചിത്രശലഭങ്ങളെ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.