വർക്ക്ഷോപ്പിൽ മോഷണം

കടുത്തുരുത്തി: വാഹന ബോഡി നിർമാണ വർക്ക് ഷോപ്പി​െൻറ ഓഫിസ് കുത്തിത്തുറന്ന് മോഷണം. പെരുവ കെ.എസ്.ഇ.ബിക്ക് സമീപം പ്രവർത്തിക്കുന്ന കാർത്തിക വർക്ക്ഷോപ്പിലാണ് മോഷണം. പണിക്കിട്ടിരുന്ന ലോറിയുടെ ബാറ്ററിയും ജാക്കിയും വർക്ക്ഷോപ്പിലെ പണിയായുധങ്ങളുമാണ് മോഷണം പോയത്. ഓഫിസിൽ സൂക്ഷിച്ചിരുന്ന മുഴുവൻ പണിയായുധങ്ങളും മോഷണം പോയതായി ഉടമ പറഞ്ഞു. വെള്ളൂർ പൊലീസിൽ പരാതി നൽകി. പെരുവയിലും പരിസര പ്രദേശങ്ങളിലും വർക്ക്ഷോപ്പുകളിൽ മോഷണം പതിവായിരിക്കുകയാണ്. മൂന്നുമാസം മുമ്പ് പഞ്ചായത്ത് ഒാഫിസിന് സമീപത്തെ വാഹന വർക്ക്ഷോപ്പിൽനിന്ന് ബാറ്ററിയും ഗിയർ ബോക്സ് ഉൾപ്പെടെയുള്ളവ മോഷണം പോയിരുന്നു. കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് കടുത്തുരുത്തി: കാറുകൾ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഒരുകാർ മറിഞ്ഞു. ഇരുകാറിലെയും യാത്രക്കാരായ നാലുപേർക്ക് പരിക്കേറ്റു. കടുത്തുരുത്തി നെയ്യത്തുംപറമ്പിൽ കെ.ടി. സിറിയക്, കോതനല്ലൂർ തൂമ്പുങ്കൽ റിട്ട. വിജിലൻസ് എസ്.ഐ ബാബു, മാഞ്ഞൂർ സ്വദേശി തങ്കപ്പൻ, വാഴൂർ മുള്ളുങ്കൽ ജോസി​െൻറ ഭാര്യ ഷീബ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച 12ന് കടുത്തുരുത്തി ഇടക്കര വളവിന് സമീപത്തായിരുന്നു അപകടം. എറണാകുളത്തുനിന്ന് വാഴൂരിലേക്ക് പോവുകയായിരുന്ന ജോസും ഷീബയും സഞ്ചരിച്ച കാർ എതിർദിശയിൽനിെന്നത്തിയ കാറുമായി ഇടിച്ച് മറിയുകയായിരുന്നു. കാറി​െൻറ ചില്ലുകൾ തകർത്താണ് ഇരുവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ മുട്ടുച്ചിറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തി ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു. KTL60 car apakadam കടുത്തുരുത്തി ഇടക്കര വളവിന് സമീപത്തുണ്ടായ അപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.